ഓള് കേരള ഇന്റര്‍ കോളജിയേറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ടീം ജേതാക്കള്‍
ഡോ. കെ.ജെ. വര്‍ഗീസ് വിന്നേഴ്സ് ട്രോഫിക്കുള്ള ഓള് കേരള ഇന്റര്‍ കോളജിയേറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയികളായ ക്രൈസ്റ്റ് കോളജ് ടീം.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്റെയും കോളജ് സ്റ്റാഫ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ നടന്ന ഡോ. കെ.ജെ. വര്‍ഗീസ് വിന്നേഴ്സ് ട്രോഫിക്കുള്ള ഓള് കേരള ഇന്റര്‍ കോളജിയേറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഡിസിമാറ്റ് കോളജ്, വാഗമണിനെ ഒരു റണ്ണിന് പരാജയപ്പെടുത്തി ക്രൈസ്റ്റ് കോളജ് ടീം വിജയിച്ചു. കേരളത്തില്‍ നിന്നുള്ള 20 കോളജ് സ്റ്റാഫ് ടീമുകള്‍ പങ്കെടുത്തു. ടൂര്‍ണമെന്റ് വിജയിച്ച ടീമിന് 25000 രൂപയും, ഡോ. കെ.ജെ. വര്‍ഗീസ് വിന്നേഴ്സ് ട്രോഫിയും, റണ്ണര്‍ അപ് ആയ ഡിസിമാറ്റ് കോളജിന് 15000 രൂപയും റണ്ണര്‍ അപ് ട്രോഫിയും ലഭിച്ചു.

സഹോദയ അത്ലറ്റിക് മീറ്റ് ശാന്തിനികേതന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ്
2500 മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളജ്
പല്ലാവൂര്‍ താളവാദ്യമഹോത്സവത്തിന് തുടക്കമായി
വിജയദിവസം ആചരിച്ചു
മാര്‍ഗഴി സംഗീതോത്സവത്തിനു തുടക്കമായി
ക്രൈസ്റ്റ് കൊമേഴ്സ് അസോസിയേഷന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു