തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനയ്ക്കെതിരെ സിപിഐ സമരം
ഇരിങ്ങാലക്കുട: തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനയ്ക്കെതിരേ സിപിഐ ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തി. ഇരിങ്ങാലക്കുട പട്ടണത്തില്‍ നടന്ന സമരം മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ബെന്നി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. ശോഭന മനോജ്, അഡ്വ. രാജേഷ് തമ്പാന്, വര്ധനന് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കാട്ടൂരില്‍ നടന്ന സമരം സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എ.ജെ. ബേബി അധ്യക്ഷത വഹിച്ചു. ജോജോ തട്ടില്‍, കെ.പി. രാജന്, സി.സി. സന്ദീപ്, ധനേഷ് നടപ്പുള്ളി, സജിന്‍ എന്നിവര്‍ പ്രസംഗിച്ചു. കാറളത്തു നടന്ന സമരം എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ.എസ്. ബൈജു അധ്യക്ഷത വഹിച്ചു. മോഹനന് വലിയാട്ടില്‍, റഷീദ് കാറളം, പ്രിയ സുനില്‍, രമ രാജന്, സുധീര്‍ ദാസ് എന്നിവര്‍ പ്രസംഗിച്ചു. പൂമംഗലത്ത് നടന്ന സമരം മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പര്‍ കെ.വി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി.യു. സുധാകരന് അധ്യക്ഷത വഹിച്ചു. ടി.പി. ബാബു, മാരാത്ത് ബാബു, മിനി സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു. മുരിയാട് നടന്ന സമരം മണ്ഡലം കമ്മിറ്റി അംഗം കെ.സി. ഗംഗാധരന് ഉദ്ഘാടനം ചെയ്തു. പി.ആര്. മണി അധ്യക്ഷത വഹിച്ചു. എന്‍.കെ. ഹരി പ്രസംഗിച്ചു. വേളൂക്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ നടത്തി. ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.കെ. ശിവന് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ടി.കെ. വിക്രമന് അധ്യക്ഷത വഹിച്ചു.

ഡോഗ് ഷെല്‍റ്ററിനായി കണ്ടെത്തിയ ഭൂമിയില്‍ വെള്ളം കയറി
സംസ്കൃതഭാഷാ പ്രചരണം പൊതുസമൂഹത്തിന്റെ കടമ: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കാരുമാത്രയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു
പത്ത് മാസം മാത്രം പ്രായം. ഒരു കുഞ്ഞിന്റെ ജീവന് വില 16 കോടി; എല്റോയ്ക്കായി നാടിന്റെ കാരുണ്യം തേടി കുടുംബം
റോഡിലെ കുഴിയില്‍ വാഴ നട്ട് ബിജെപി പ്രതിഷേധം
കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് പുരസ്കാരം: ക്രൈസ്റ്റ് കോളജിന് തിളക്കമേറിയ നേട്ടം