മോട്ടോര്‍ പമ്പുസെറ്റ് പാടശേഖര സെക്രട്ടറി കെ.വി. മോഹനനു കൈമാറി

ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പോത്താനി കിഴക്കേ പാടത്തിന് അനുവദിച്ച 10 കുതിരശക്തിയുള്ള മോട്ടോര്‍ പമ്പുസെറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാടശേഖര സെക്രട്ടറി കെ.വി. മോഹനനു കൈമാറി. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജയശ്രീലാല്‍ പ്രസംഗിച്ചു.