ഇരിങ്ങാലക്കുട കണ്ഠേശ്വരം ശിവക്ഷേത്രത്തില്‍ മോഷണം; ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത നിലയില്‍
മോഷണം നടന്ന ഇരിങ്ങാലക്കുട കണ്ഠേശ്വരം ശിവക്ഷേത്രത്തില്‍ പോലീസെത്തി പരിശോധന നടത്തുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കണ്ഠേശ്വരം ശിവക്ഷേത്രത്തില്‍ മോഷണം. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ ക്ഷേത്രത്തില്‍ എത്തിയ മേല്‍ശാന്തിയാണ് നടപ്പുരയിലുള്ള ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. ക്ഷേത്രം അധികൃതര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. സിസി ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്ന് രാത്രി പന്ത്രണ്ട് മണിയോടെയാണ് മോഷ്ടാവ് പിക്കാസുമായി എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഭണ്ഡാരം തുറന്നിരുന്നതായും അത് കൊണ്ട് ഭണ്ഡാരത്തില് രണ്ടായിരം രൂപ മാത്രമേ ഉണ്ടാകാന്‍ സാദ്ധ്യത ഉള്ളൂവെന്നും ക്ഷേത്രം അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു.


സഭാ ശാക്തീകരണം; സെന്റ് തോമസ് കത്തീഡ്രലില്‍ സംവാദം നടത്തി
പണം നല്‍കാതെ പറ്റിച്ചത് രണ്ടര വര്‍ഷം; കര്‍ഷകദിനത്തില്‍ കര്‍ഷകനും കുടുംബവും നിരാഹാരത്തില്‍
35 ലക്ഷം രൂപയുടെ പദ്ധതി; ഉദ്ഘാടനം കഴിഞ്ഞിട്ട് ഒമ്പതുമാസം
സ്നേഹവും കരുതലും; തലമുറകളെ ചേര്‍ത്തുപിടിച്ച് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍
കേശദാനം മഹാദാനം; കാന്‍സര്‍ രോഗികള്‍ക്ക് കരുതലായി കത്തീഡ്രല്‍ കെസിവൈഎം
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ടീം നിര്‍മിച്ച ഏറ്റവും നീളം കൂടിയ നെറ്റിപ്പട്ടത്തിന് റെക്കോര്‍ഡ്