മെഡിസെപ്പ് ആവശ്യക്കാര്‍ക്ക് മാത്രമായി നിജപ്പെടുത്തുക: കെഎസ്എസ്പിഎ
ഇരിങ്ങാലക്കുട: മെഡിസെപ്പ് പദ്ധതി ആവശ്യക്കാര്‍ക്ക് മാത്രമായി നിജപ്പെടുത്തുകയും അല്ലാത്തവര്‍ക്ക് മെഡിക്കല്‍ അലവന്‍സ് നല്‍കുകയും ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാര്‍ സര്‍വ്വീസ് പെന്ഷന് കാരോടും, ജീവനക്കാരോടും പുലര്‍ത്തി പോരുന്ന വഞ്ചനാപരമായ നിലപാടുകള്‍ക്കെതിരെ ശക്തമായ പൊതുവികാരം ഉയര്‍ന്നു വരണമെന്നും യോഗം ചൂണ്ടികാട്ടി. ശമ്പള പരിഷ്കരണ കമ്മീഷനെ ഉടനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. മുരളീധരന് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് കെ.ജി. ഉണ്ണികൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. നവാഗതരായ അംഗങ്ങളെ പൊന്നാട ചാര്‍ത്തി സ്വീകരിച്ചു. ജില്ല സെക്രട്ടറി ഡേവിഡ് സ്റ്റീഫന്‍, മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുള്‍ഹഖ്, പി.എ. മോഹനന്, കെ.ബി. ശ്രീധരന്, എം. മൂര്‍ഷിദ്, എ.സി. സുരേഷ്, എം. കമലം എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഇ.ഡി. ജോസ് സ്വാഗതവും ജോ. സെക്രട്ടറി ടി.കെ. ബഷീര്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍: കെ.പി. മുരളീധരന് (പ്രസിഡന്റ്), ഇ.ഡി. ജോസ് (സെക്രട്ടറി), പി. സരള (ട്രഷറര്‍).