അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ കര്‍പ്പൂരാദി നവീകരണകലശം
അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ നടത്തുവാന്‍ തീരുമാനിച്ച നവീകരണകലശ ചടങ്ങുകളെക്കുറിച്ച് തന്ത്രി വടക്കേടത്ത് പെരുമ്പടപ്പ് ഹരി നമ്പൂതിരി യോഗത്തില്‍ വിശദീകരിക്കുന്നു.
ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ കര്‍പ്പൂരാദി നവീകരണകലശം നടത്തും. കലശത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ കലശ ചടങ്ങുകളെക്കുറിച്ച് ക്ഷേത്രം തന്ത്രി വടക്കേടത്ത് പെരുമ്പടപ്പ് ഹരി നമ്പൂതിരി വിശദീകരിച്ചു. ക്ഷേത്രം പ്രസിഡന്റ് എ.സി. ദിനേഷ് വാരിയര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെ.കെ. കൃഷ്ണന് നമ്പൂതിരി, കെ.പി. മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജോതിഷ പണ്ഡിതന് പത്മനാഭ ശര്‍മ്മ, തന്ത്രിമാരായ വടക്കേടത്ത് പെരുമ്പടപ്പ് ഹരി നമ്പൂതിരി, തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, ഓട്ടൂര്‍ മേക്കാട് വിനോദ് നമ്പൂതിരി, ഊരായ്മ പ്രതിനിധി കെ.ആര്. രുദ്രന് നമ്പൂതിരി, ബാലന് അമ്പാടത്ത്, ഡോ. മുരളി ഹരിതം എന്നിവര്‍ രക്ഷാധികാരികളായും എ.സി. ദിനേഷ് വാരിയര്‍ ജനറല്‍ കണ്‍വീനറായും കമ്മിറ്റി രൂപവത്കരിച്ചു

പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ ഊട്ടുതിരുനാള് നാളെ
ഇരിങ്ങാലക്കുട ഉദയ പ്രോവിന്സിന്റെ സൗഹൃദം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇഗ്നൈറ്റ് ടുകെ26 സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐയില്‍ സംഘടിപ്പിച്ച സൗജന്യ ടെക്നിക്കല്‍ ക്യാമ്പ് സമാപിച്ചു
ഇരിങ്ങാലക്കുട ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
ബാലവേദി കലോത്സവവും ആദര സന്ധ്യയും സംഘടിപ്പിച്ചു