വനിതകള്‍ക്ക് മെന്‍സ്ട്രുല്‍ കപ്പ് ലഭ്യമാക്കല്‍ പദ്ധതി വിതരണോദ്ഘാടനം നടന്നു

പൂമംഗലം: ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തില്‍ വനിതാ ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് മെന്‍സ്ട്രുല്‍ കപ്പ് ലഭ്യമാക്കല്‍ പദ്ധതി വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ.് തമ്പി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, ഡോ. ദേവി പദ്ധതി വിശദീകരണം നിര്‍വഹിച്ചു. ഡോ. അനശ്വര ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹൃദ്യ അജീഷ് ആശംസകള്‍ അര്‍പ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കത്രീന ജോര്‍ജ് സ്വാഗതവും, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജിനേഷ് നന്ദിയും രേഖപ്പെടുത്തി.