ലെജന്ഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില് പഠനോപകരണങ്ങള് വിതരണം ചെയ്തു

ലെജന്ഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഭാഗമായി വിദ്യാര്ഥികള്ക്ക് പഠനോപകരണ വിതരണ ഉദ്ഘാടനം നഗരസഭ ചെയര്പേഴ്സണ് സുജ സഞ്ജീവ്കുമാര് നിര്വഹിക്കുന്നു.
ഇരിങ്ങാലക്കുട: ലെജന്ഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഭാഗമായി വിദ്യാര്ഥികള്ക്ക് പഠനോപകരണങ്ങള് വിതരണം ചെയ്തു. പഠനോപകരണ വിതരണ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്പേഴ്സണ് സുജ സഞ്ജീവ്കുമാര് നിര്വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ, സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ഫെനി എബിന് എന്നിവര് മുഖ്യാതിഥികളായിരുന്നു. നിര്ധന കുടുംബത്തിന്റെ വീടിന്റെ അറ്റകുറ്റപ്പണികള്ക്കുള്ള സാമ്പത്തിക സഹായം നഗരസഭ ചെയര്പേഴ്സണ് കൗണ്സിലര് അല്ഫോന്സ തോമസിന് കൈമാറി. ലെജന്ഡ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശേരിക്കാരന് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജനറല് കണ്വീനര് ലൈജു വര്ഗീസ്, സെക്രട്ടറി നിതീഷ് കാട്ടില് എന്നിവര് സംസാരിച്ചു. ട്രഷറര് ബിബിന് രവി, കെ.എച്ച്. മയൂഫ്, സൈഗണ് തയ്യില്, ഷാജന് ചക്കാലക്കല് എന്നിവര് നേതൃത്വം നല്കി.