സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ബിജെപി പ്രതിഷേധ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ട് ബസുകളുടെ മത്സരപ്പാച്ചില്‍ അവസാനിപ്പിക്കുക, ബസ് റൂട്ട് സമയം പുന:ക്രമീകരിക്കുക, റോഡ് പണി ഉടന്‍ പൂര്‍ത്തിയാക്കുക, റൂറല്‍ എസ്പിയുടേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചുബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാപ്രാണം സെന്ററില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.സി. വേണു, മണ്ഡലം ഭാരവാഹികളായ രമേഷ് അയ്യര്‍, രാജന് കുഴുപ്പുള്ളി, ജോജന്‍ കൊല്ലാട്ടില്‍, ആര്‍ച്ച അനീഷ്, പഞ്ചായത്ത് ഏരിയ അധ്യക്ഷന്മാരായ ടി.ഡി. സത്യദേവ്, ലിഷോണ്‍ ജോസ്, അജയന് തറയില്‍, സുചി നീരോലി, ശ്യാംജി മാടത്തിങ്കല്‍, റീജ സന്തോഷ്, സിന്ധു സതീഷ്, രാഗി മാരാത്ത്, മായാ അജയന്, ലാമ്പി റാഫേല്‍, സന്തോഷ് കാര്യാടന്‍, ഗോപാലകൃഷ്ണന്, ഇ.കെ. അമരദാസ്, സരിത സുഭാഷ്, ആര്‍ട്ടിസ്റ്റ് പ്രഭ, രാജു ഇത്തിക്കുളം എന്നില്‍ നേതൃത്വം നല്കി.