ഗുണ്ടകള്‍ക്കെതിരേ നടപടിയുമായി റൂറല്‍ പോലീസ്; മൂന്നു ഗുണ്ടകള്‍ക്ക് കാപ്പ ചുമത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയില്‍ മൂന്നു പേരെ കാപ്പ ചുമത്തി. എല്ലാ ആഴ്ചയിലും പോലീസ് സ്റ്റേഷനില്‍ ഹാജരാകുന്നതിന് കാപ്പ നിയമപ്രകാരം ഉത്തരവായി. വെളളാങ്കല്ലൂര്‍ സ്വദേശി എണ്ണ ദിനേശന് എന്നറിയപ്പെടുന്ന മൂത്തേരി വീട്ടില്‍ ദിനേശന് (54), മാപ്രാണം ബ്ലോക്ക് സ്വദേശി ഏറ്റത്ത് സുവര്‍ണ്ണന്‍ (46), അഴിക്കോട് മേനോന് ബസാര്‍ സ്വദേശി മായാവി എന്നറിയപ്പെടുന്ന ചൂളക്കപറമ്പില്‍ നിസാഫ് (34) എന്നിവരെയാണ് കാച്ച നിയമ പ്രകാരം എല്ലാ ആഴ്ചയിലും സ്റ്റേഷനില്‍ ഹാജരാകുവാന്‍ ഉത്തരവായത്.
ദിനേശന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയില്‍ 2019, 2021, 2024 വര്‍ഷങ്ങളില്‍ മൂന്ന് തട്ടിപ്പ് കേസിലും, 2024 ല്‍ ഒരു അടിപിടികേസിലും, 2024 ല്‍ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കിഡ്നാപ്പിങ്ങ് കേസടക്കം ഏഴു കേസുകളിലെ പ്രതിയാണ്. സുവര്‍ണ്ണന്‍ 2005 ല്‍ പുതുക്കാട് പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരു കവര്‍ച്ചാകേസിലും, 2019 ല്‍ മാള പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരു തട്ടിപ്പ് കേസിലും, 2022, 2024 വര്‍ഷങ്ങളില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയില്‍ അടിപിടി കേസിലും അടക്കം ആറ് കേസുകളിലെ പ്രതിയാണ്.
നിസാഫ് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ 2018, 2023, 2024 വര്‍ഷങ്ങളില്‍ മൂന്ന് അടിപിടികേസുകളും 2024 ല്‍ മതിലകം പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരു അടിപിടികേസിലും ഉള്‍പ്പടെ അഞ്ച് കേസുകളിലും പ്രതിയാണ്. ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തില്‍ ഓപ്പറേഷന് കാപ്പ പ്രകാരമാണ് ഈ നടപടി.