പ്രകൃതി ഭംഗി ആസ്വദിക്കാം. ഒപ്പം ആരോഗ്യവും സംരക്ഷിക്കാം

കാറളം പഞ്ചായത്തില്‍ നടപ്പിലാക്കിയ വയോജന പാര്‍ക്കും, ഓപ്പണ്‍ ജിം ഉം കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ചെമ്മണ്ട പാലം പരിസരത്ത് വെച്ച് ഉദ്ഘാടനം ചെയ്യുന്നു.
ചെമ്മണ്ട പാലത്തിനു സമീപം വയോജന പാര്‍ക്കും, ഓപ്പണ്‍ ജിമ്മും
കാറളം: കാറളം പഞ്ചായത്തിന്റെ 2024 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ വയോജന പാര്‍ക്കും, ഓപ്പണ്‍ ജിം ഉം കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ചെമ്മണ്ട പാലം പരിസരത്ത് വെച്ച് ഉദ്ഘാടനം ചെയ്തു. സുനില്‍ മാലാന്ത്ര അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ലൈജു ആന്റണി, ബ്ലോക്ക് ഡിവിഷന് മെമ്പര്‍ മോഹനന് വലിയാട്ടില്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ അമ്പിളി റെനില്‍, ജഗജി കായംപുറത്തു, പഞ്ചായത്തംഗങ്ങളായ സീമ പ്രേമംരാജ്, വൃന്ദ അജിത്കുമാര്‍, ശശികുമാര്‍, പഞ്ചായത്ത് സ്റ്റാഫ് ബില്വി എന്നിവര്‍ സംസാരിച്ചു.