നഗരസഭയിലെ വികസനമുരടിപ്പിനെതിരെ സിപിഎം കാല്‍നട പ്രചാരണ ജാഥ തുടങ്ങി

സിപിഎം മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കാല്‍നട പ്രചാരണ ജാഥ ജില്ല സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നഗരസഭയിലെ വികസനമുരടിപ്പിനും ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെ സിപിഎം മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചാരണ ജാഥ തുടങ്ങി. മൂര്‍ക്കനാട് സെന്ററില്‍ സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റന്‍ അഡ്വ.കെ.ആര്. വിജയ, വൈസ് ക്യാപ്റ്റന്‍ ആര്.എല്‍. ശ്രീലാല്‍, മാനേജര്‍ ഡോ. കെ.പി. ജോര്‍ജ്, ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എം.ബി. രാജു സ്വാഗതവും നസീമ കുഞ്ഞുമോന് നന്ദിയും പറഞ്ഞു.