ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന് യുണൈറ്റഡ് ഇന്ത്യ ഇരിങ്ങാലക്കുട ബ്രാഞ്ച് ഓഫീസിനു മുന്പില് നടത്തിയ സമരം സ്റ്റേറ്റ് എക്സിക്യുട്ടീവ് അംഗം വര്ധനന് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഓള് ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഫീസുകള്‍ക്കു മുന്നില്‍ സമരം നടത്തി. ഇന്‍ഷുറന്‍സ് ക്ലെയിം കാര്യക്ഷമതയെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ പൊതുജനത്തിന് അവസരം നല്‍കുക, പഴയ വാഹനങ്ങളുടെ ഇന്‍ഷുറന്‍സിനുണ്ടായിരുന്ന കമ്മീഷന് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. യുണൈറ്റഡ് ഇന്ത്യ ഇരിങ്ങാലക്കുട ബ്രാഞ്ച് ഓഫീസിനു മുന്പില് നടന്ന സമരം സ്റ്റേറ്റ് എക്സിക്യുട്ടീവ് അംഗം വര്ധനന് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പ്രദീപ് ചെരുവില്‍ അധ്യക്ഷത വഹിച്ചു.
കണ്ണന് വടക്കൂട്ട്, സുപ്രഭ, ആശ, ലാജി ജി. ജെന്സണ്, ജോയ്, രത്നാകരന് എന്നിവര്‍ പ്രസംഗിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സ് ബ്രാഞ്ച് ഓഫീസിനു മുന്നില്‍ നടന്ന സമരം ജില്ലാ കമ്മിറ്റി അംഗം കെ.ഡി. ജിമ്മി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് എക്സിക്യുട്ടീവ് അംഗം മോഹനന് കടലായി അധ്യക്ഷത വഹിച്ചു. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ബ്രാഞ്ച് ഓഫീസിനു മുന്നില്‍ നടന്ന സമരം ജില്ലാ കമ്മിറ്റി അംഗം പി.കെ. രത്നാകരന് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യുട്ടീവ് അംഗം ജി. ലാജി അധ്യക്ഷത വഹിച്ചു.