ടാര്‍വീപ്പയില്‍ അകപ്പെട്ട നായ്ക്കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന
ടാര്‍വീപ്പയില്‍ അകപ്പെട്ട നായ്ക്കുട്ടിയെ ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് സംഘം പുറത്തെടുത്ത് ടാര്‍ നീക്കം ചെയ്യുന്നു.
ഇരിങ്ങാലക്കുട: തുറന്നുകിടന്ന ടാര്‍വീപ്പയില്‍ അകപ്പെട്ട നായ്ക്കുട്ടിക്ക് രക്ഷകരായി ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന. നഗരസഭയിലെ 35ാം വാര്‍ഡ് പൊറത്തിശേരിയില്‍ ചാക്കാലക്കല്‍ ബെന്നി എന്നയാളുടെ പറമ്പില്‍ സൂക്ഷിച്ചിരുന്ന ടാര്വീപ്പക്കുള്ളില് ഏകദേശം മൂന്നുമാസം പ്രായമുള്ള നായ്ക്കുട്ടി രണ്ടുദിവസമായി അകപ്പെട്ടുകിടക്കുകയായിരുന്നു. നായ്ക്കുട്ടിയുടെ കരച്ചില്‍കേട്ട് ബെന്നി ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.സി. സജീവിന്റെ നേതൃത്വത്തില്‍ ടി.ടി. പ്രദീപ്, ടി.ബി. സതീഷ്, രാജിത്ത്, വി.ആര്. മഹേഷ്, സജിത്ത് എന്നിവര്‍ സ്ഥലത്തെത്തി നായ്ക്കുട്ടിയെ ടാറില്നിന്നു വേര്‍പ്പെടുത്തി ഡീസല്‍ ഉപയോഗിച്ച് കഴുകി മുറിവേറ്റഭാഗത്ത് മരുന്നുപുരട്ടി രക്ഷപ്പെടുത്തി.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്