ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിന്റെ കൊടിയേറ്റകര്‍മ്മം കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ പ്രൊഫഷണല്‍ സിഎല്‍സി ആഭിമുഖ്യത്തില്‍ സീനിയര്‍, ജൂനിയര്‍ സിഎല്സികളുടെ സഹകരണത്തോടെ ആഘോഷിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളും, എട്ട് നോമ്പാചരണത്തിനും തുടക്കമായി. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റകര്‍മ്മം നിര്‍വ്വഹിച്ചു.
അസി. വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, അഡ്വ. ഷാജന് മാത്യുസ്, സാമ്പു ചെറിയാടന്‍, തോമസ് തൊകലത്ത്, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ സ്റ്റാന്‍ലി വര്‍ഗ്ഗീസ് ചേനത്തുപറമ്പില്‍, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഫ്രാന്‍സീസ് കോക്കാട്ട്, സെക്രട്ടറി ഡേവീസ് പടിഞ്ഞാറക്കാരന്‍, ട്രഷറര്‍ വില്സന് തെക്കേക്കര, കണ്‍വീനര്‍മാരായ സെബി അക്കരക്കാരന്‍, വിനു ആന്റണി, ജോസ് തട്ടില്‍, പൗലോസ് കരപറമ്പില്‍, എ.ടി. ജോയ്, പൗലോസ് താണിശേരിക്കാരന്, റോഷന് ജോഷി എന്നിവര്‍ നേതൃത്വം നല്കി.
സെപ്റ്റംബര്‍ ഏഴ് വരെ ദിവസവും വൈകീട്ട് അഞ്ചിന് ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച, ആഘോഷമായ ദിവ്യബലി തുടര്‍ന്ന് ഗ്രോട്ടോയില്‍ ജപമാല എന്നിവ ഉണ്ടായിരിക്കും. ആറിന് ദിവ്യബലിക്ക് ശേഷം ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം. ഏഴിന് വൈകീട്ട് ആറിന് രൂപം എഴുന്നള്ളിച്ച് വയ്ക്കല്‍ കര്‍മ്മവും ഉണ്ടായിരിക്കും.
തിരുനാള്‍ ദിനമായ എട്ടിന് വൈകീട്ട് അഞ്ചിന് നടക്കുന്ന ലദീഞ്ഞ്, നൊവേന, ആഘോഷമായ പാട്ടു കുര്‍ബ്ബാന എന്നിവയ്ക്ക് ഫാ. വിനില്‍ കുരിശുതറ സിഎംഎഫ് മുഖ്യ കാര്‍മ്മികത്വം വഹിക്കും, ഫാ. ജെയിംസ് അതിയുന്തന്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ജപമാല പ്രദക്ഷിണം ഉണ്ടായിരിക്കും. ബിഷപ്പ് മാര്‍. പോളി കണ്ണൂക്കാടന്‍ സമാപന ആശീര്‍വ്വാദം നല്‍കും. തുടര്‍ന്ന് പരിശുദ്ധ കന്യക മറിയത്തിന്റെ ജന്മദിന കേക്ക് മുറിക്കലും, സ്നേഹ വിരുന്നും, വര്‍ണ്ണമഴയും ഉണ്ടായിരിക്കും.