ഡോണ്‍ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ നാഷണല്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് ആരംഭിച്ചു

ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഷിബു പോള്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഷിബു പോള്‍ ഉദ്ഘാടനം ചെയ്തു. ഡോണ്‍ബോസ്കോ സ്കൂള്‍സിന്റെ റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ എസ്ഡിബി അധ്യക്ഷത വഹിച്ചു. ഉദ്ഘാടകന്‍ ഷിബുപോളും സ്കൂള്‍ ഗെയിംസ് ഫെഡറേഷന് ഓഫ് ഇന്ത്യ ഗെയിംസില്‍ ഡോണ്‍ബോസ്കോ സ്കൂളിനെ പ്രതിനിധീകരിച്ച ടിയ എസ്. മുണ്ടേ കുര്യനും ടിഷ എസ്. മുണ്ടേ കുര്യനും ചേര്‍ന്ന് കായിക പതാക ഉയര്‍ത്തി. സിഐഎസ്സിഇ കേരള റീജിയന് സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. ഷിനോ കളപ്പുരയ്ക്കല്‍ എസ്ഡിബി സ്വാഗതവും ഡോണ്‍ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ ഡോണ്‍ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ പിടിഎ പ്രസിഡന്റ് അഡ്വ. ഹോബി ജോളി, അഡ്മിനിസ്്രേടറ്റര് ഫാ. ജിനോ കുഴിത്തൊട്ടിയില്‍, എല്‍പി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഓമന, സ്പോര്‍ട്സ് കോഡിനേറ്റര്‍ ബിന്ദു ബാബു, ടേബിള്‍ ടെന്നീസ് കോച്ച് സൗമ്യ ബാനര്‍ജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നായി 185 ഓളം കുട്ടികള്‍ അണ്ടര്‍ 14, 17, 19 വിഭാഗങ്ങളില്‍ പങ്കെടുക്കുന്ന മത്സരങ്ങളില്‍ നിന്നും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തുന്ന മത്സരാര്‍ഥികള്‍ സ്കൂള്‍ ഗെയിംസ് ഫെഡറേഷന് ഓഫ് ഇന്ത്യ നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കും. ദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സിഐഎസ്സിഇ നാഷണല്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് നാളെ സമാപിക്കും.