ജോബ് വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് ; പ്രതി അറസ്റ്റില്‍
ബിബിന്‍
ആളൂര്‍: ജോബ് വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 790000 (ഏഴു ലക്ഷത്തി തൊണ്ണൂറായിരം) രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ചാലക്കുടി കോടശ്ശേരി നായരങ്ങാടി സ്വദേശി തെക്കിനിയത്ത് വീട്ടില്‍ ബിബിന്‍ (28) ആണ് അറസ്റ്റിലായത്. താഴേക്കാട് പറമ്പി റോഡ് സ്വദേശി പത്താംമഠം വീട്ടില്‍ ഷബിന്, സുഹൃത്തുക്കളായ നിഖില്‍, അക്ഷയ്, പ്രസീദ് എന്നിവരില്‍ നിന്നുമാണ് കുവൈറ്റിലേക്കുള്ള ജോബ് വിസ ശരിക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പല തവണകളായി ആണ് 790000 (ഏഴു ലക്ഷത്തി തൊണ്ണൂറായിരം) രൂപ അയച്ച് വാങ്ങിയത്.
തുടര്‍ന്ന് ജോബ് വിസ ശരിയാക്കിക്കൊടുക്കകയോ വാങ്ങിയ പണം തിരികെ നല്‍കുകയോ ചെയ്യാത്ത സംഭവത്തിന് ഷബിന് പരാതി നല്‍കിയിത് പ്രകാരമാണ് കേസെടുത്തത്. ബിബിന്‍ കൊരട്ടി, ചാലക്കുടി, കണ്ണമാലി പോലീസ് സ്റ്റേഷന് പരിധികളിലായി നാല് തട്ടിപ്പ് കേസുകളിലെ പ്രതിയാണ്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാര്‍ ഐ.പി.എസ് ന്റെ നേതൃത്വത്തില്‍ ആളൂര്‍ പോലീസ് സ്റ്റേഷന് എസ് എച്ച് ഒ ബി. ഷാജിമോന്‍, എസ് ഐ കെ ടി ബെന്നി, ജിഎസ്സിപിഓ പി.സി സുനന്ദ്, സിപിഒ തുളസി കൃഷ്ണദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

നിപ്മറിനു കീഴില്‍ പുതിയ റീഹാബ് ആശുപത്രി ആരംഭിക്കും: മന്ത്രി ഡോ. ആര്. ബിന്ദു
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
ഓപ്പറേഷന് കാപ്പ, സ്റ്റേഷന് റൗഡികളെ നാടു കടത്തി
സൈ ഹണ്ടില്‍ 14 പേര് പിടിയില്‍, നിരവധി പേര് നിരീക്ഷണത്തില്‍
ഓണ്‍ലൈനില്‍ പാര്‍ട്ട്ടൈം ജോലി ചെയ്യിപ്പിച്ച് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു