ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഫുട്ബോള്‍ അക്കാദമി ആരംഭിച്ചു
സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുടയും കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫുട്ബോള്‍ ക്ലബ്ബായ ലോര്‍ഡ്സ് ഫുട്ബോള്‍ അക്കാദമിയും സംയുക്തമായി ആരംഭിച്ച ഫുട്ബോള്‍ അക്കാദമി ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഫുട്ബോള്‍ അക്കാദമി ആരംഭിച്ചു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുടയും കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫുട്ബോള്‍ ക്ലബ്ബായ ലോര്‍ഡ്സ് ഫുട്ബോള്‍ അക്കാദമിയും സംയുക്തമായി സെന്റ് ജോസഫ്സ് കോളജ് ഗ്രൗണ്ടില്‍ ഗ്രാസ് റൂട്ട് ഫുട്ബോള്‍ അക്കാദമി ആരംഭിച്ചു. കേരളത്തില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള ഫുട്ബോള്‍ കളിക്കാരെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിരിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വ്വഹിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ലോര്‍ഡ്സ് എഫ്എ ക്ലബ്ബിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡെറിക് ഡി കോത്ത പദ്ധതിയുടെ ദീര്‍ഘകാല ദൗത്യം, പരിശീലന രീതികള്‍, സാങ്കേതിക പിന്തുണ തുടങ്ങിയവ വിശദമായി അവതരിപ്പിച്ചു. കായിക വിഭാഗം മേധാവി തുഷാര ഫിലിപ്പ്, ഡോ. സ്റ്റാലിന് റാഫേല്‍, മുന്‍ അന്തര്‍ദേശീയ ഫുട്ബോള്‍ താരങ്ങളായ ഇട്ടി മാത്യു, പ്രഹളാദന്‍, എന്‍.എസ്. വിഷ്ണു, ഹാരീസ് ഇഗ്നേഷ്യസ് എന്നിവര്‍ എന്നിവര്‍ സംസാരിച്ചു. 15 വയസിന് താഴെ പ്രായത്തിലുള്ള ആണ്പെണ്കുട്ടികള്ക്ക് ലഭ്യമാകുന്ന ഈ ഫുട്ബോള്‍ അക്കാദമിയുടെ പരിശീലന പരിപാടി ഫുട്ബോളിന്റെ അടിസ്ഥാന സാങ്കേതികതകളും മാനസികശാരീരിക വളര്‍ച്ചയും സമന്വയിപ്പിക്കുന്നതായിരിക്കും. ഇരിങ്ങാലക്കുടയില്‍ നിന്നുള്ള കഴിവുള്ള യുവതലമുറയെ ദേശീയവും അന്തര്‍ദേശീയവുമായ ഫുട്ബോള്‍ താരങ്ങളാക്കി മാറ്റുകയാണ് അക്കാദമിയുടെ ലക്ഷ്യം. താത്പര്യമുള്ള കുട്ടികള്‍ക്ക് ഇനിയും ഈ പരിശീലനത്തിന്റെ ഭാഗമാകാവുന്നതാണ്. വിവരങ്ങള്‍ക്ക് ഫോണ്‍ 9538383524.

ഭാര്യാ പിതാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സ്റ്റേഷന് റൗഡികളായ സഹോദരങ്ങള്‍ അറസ്റ്റില്‍
സെന്റ് ജോസഫ്സ് കോളജ് യൂണിയന് ദിനാഘോഷവും ഫൈന്‍ ആര്‍ട്സ് ഉദ്ഘാടനവും സംഘടിപ്പിച്ചു
ദിന്നശേഷി ദിനാചരണം ഫ്ലാഷ് മോബ് നടത്തി
തെരഞ്ഞെടുപ്പ്; സ്ട്രോംഗ് റൂമിലും പരിസരങ്ങളിലും പരിശോധന
സഹോദരനെ കത്തി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു; പ്രതി അറസ്റ്റില്‍
മാറി ചിന്തിക്കുമോ അതോ നിലനിറുത്തുമോ, ആളൂര്‍ ഡിവിഷനില്‍ വനിതാ നേതാക്കള്‍ കൊമ്പുകോര്‍ക്കുന്നു