ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒപ്പു ചാര്‍ത്താം മലയാളത്തില്‍ എന്ന പരിപാടി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍എസ്എസ് യൂണിറ്റിന്റെയും റോവര്‍ റേഞ്ചര്‍ യൂണിറ്റുകളുടെയും ആഭിമുഖ്യത്തില്‍ ഒപ്പു ചാര്‍ത്താം മലയാളത്തില്‍ എന്ന പരിപാടി മുന്‍ നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി സ്കൂളിന് മുന്‍ വശത്ത് തയ്യറാക്കിയ ക്യാന്‍വാസില്‍ മലയാളത്തില്‍ ഒപ്പ് രേഖപ്പെടുത്തി കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍എസ്എസ് യൂണിറ്റിന്റെയും റോവര്‍ റേഞ്ചര്‍ യൂണിറ്റുകളുടെയും ആഭിമുഖ്യത്തില്‍ മലയാള ഭാഷയില്‍ ഒപ്പു ചാര്‍ത്താനുള്ള അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒപ്പു ചാര്‍ത്താം മലയാളത്തില്‍ എന്ന പരിപാടി സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് കൗണ്‍സിലറും മുന്‍ നഗരസഭ വൈസ് ചെയര്‍മാനുമായിരുന്ന ടി.വി. ചാര്‍ളി സ്കൂളിന് മുന്‍ വശത്ത് തയ്യറാക്കിയ ക്യാന്‍വാസില്‍ മലയാളത്തില്‍ ഒപ്പ് രേഖപ്പെടുത്തി കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എം.കെ. മുരളി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.വി. വിനുകുമാര്‍, റോവര്‍ ലീഡര്‍ കെ.എ. ഷീന, റേഞ്ചര്‍ ലീഡര്‍ കെ.ജി. സുലോചന എന്നിവര്‍ പ്രസംഗിച്ചു.

മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
സെന്റ് ജോസഫ്സ് കോളജില്‍ ഹിസ്റ്ററി അസോസിയേഷന് ഉദ്ഘാടനം ചെയ്തു
ക്രൈസ്റ്റ് കോളജില്‍ സൈബര്‍ സുരക്ഷയില്‍ അന്താരാഷ്ട്ര സെമിനാര്‍ നടത്തി
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
സെന്റ് ജോസഫ്സ് കോളജില്‍ റിസര്‍ച്ച് ആന്‍ഡ് പിജി ഇംഗ്ലീഷ് വിഭാഗം അസോസിയേഷന് ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു