കലയുടെയും ദേശത്തിന്റെയും പ്രാധാന്യത്തെ ആവിഷ്കരിക്കുന്ന സ്വാഗതഗാനവുമായി 36-ാമത് തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; ആലാപനത്തില്‍ 36 ഗായകര്‍ അണിനിരക്കും
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ സ്വാഗതഗാനത്തിന്റെ അവസാനഘട്ട റിഹേഴ്സല്‍ ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ നടന്നപ്പേള്‍.
ഇരിങ്ങാലക്കുട: 36-ാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് സംഗമപുരിയില്‍ നാളെ അരങ്ങുണരുമ്പോള്‍ ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതഗാനം ആലപിക്കുന്നത് ജില്ലയിലെ കലാധ്യാപകരുടെ നേതൃത്വത്തിലുള്ള സംഘം. 36-ാമത് കലോത്സവമായതിനാല്‍ 36 പാട്ടുകാരെ അണിനിരത്തി ആലപിക്കുന്ന പാട്ടിന് അനുയോജ്യമായ നൃത്താവിഷ്കാരവും ഒരുക്കിയിട്ടുണ്ട്. തൃശിവപേരൂര് ഉണരുന്നു, തിരുനൂപുരലയമണിയുന്നു എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ രചന നടവരമ്പ് ഗവ. സ്കൂള്‍ പ്ലസ് ടു ഇംഗ്ലീഷ് അധ്യാപിക രാധിക സനോജാണ് നിര്‍വഹിച്ചത്.
മഹാമാരിക്ക് ശേഷം അധ്യായനം ആരംഭിച്ചപ്പോള്‍ പ്രവേശനോത്സവഗാനത്തിന് രാധിക സനോജ് രൂപം നല്‍കിയിരുന്നു. സാംസ്കാരിക നഗരമായ തൃശിവപേരൂരിന്റെയും കലകളുടെ കേന്ദ്രമായ സംഗമപുരിയുടെ പ്രാധാന്യത്തെ ആവിഷ്കരിക്കുന്ന ഗാനത്തിന് ആലപ്പുഴ ജിവിഎച്ച്എസ്എസിലെ സംഗീതാധ്യാപകനും തൃശൂര്‍ പാലക്കല്‍ സ്വദേശിയുമായ സനല്‍ ശശീന്ദ്രയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
നൃത്താധ്യാപിക പ്രീതി നീരജാണ് രംഗാവിഷ്കാരം ഒരുക്കിയത്. കലാധ്യാപകരും പ്രധാനാധ്യാപകരും ബിആര്‍സി സ്റ്റാഫും അനധ്യാപകരും അഞ്ച് മിനിറ്റ് നീളുന്ന ഗാനത്തിന്റെ അവതരണത്തില്‍ പങ്കാളികളാകും. കലാധ്യാപക സംഘടന തൃശൂര്‍ ജില്ലാ പ്രസിഡന്റ് അജിത സുരേഷിന്റെ നേതൃത്വത്തിലാണ് ഗാനം ഒരുക്കിയിട്ടുള്ളത്. തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എം. ബാലകൃഷ്ണന്, ഇരിങ്ങാലക്കുട ഡിഇഒ ടി. ഷൈല എന്നിവരുടെ നിര്‍ദേശമനുസരിച്ചാണ് ഗാനം ഒരുക്കിയത്.

വിഭവ സമാഹരണം നടത്തി; ഊട്ടുപുരയൊരുങ്ങി; കലോത്സവ സദ്യ കുശാലാകും
വീഥികള്‍ പാടി സ്വാഗതം; ഇരിങ്ങാലക്കുടയില്‍ കലയുടെ കുട ഇന്നു നിവരും
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങള്‍: സംസ്കാരസാഹിതി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
കാട്ടൂര്‍ ലയണ്‍സ് ക്ലബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും