ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനസമിതി കേന്ദ്ര റെയില്‍വേ മന്ത്രിക്കും മുഖ്യമന്ത്രി വി.ഡി. സതീശനും സമര്‍പ്പിക്കുന്ന ഒരു ലക്ഷം പേരുടെ ഭീമഹര്ിയിലേക്കുള്ള ഒപ്പുശേഖരണത്തിന് തുടക്കം കുറിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുള്ള ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: റെയില്‍വേ സ്റ്റേഷനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിച്ച് സമഗ്ര വികസനം നടപ്പാക്കണമെന്നാവശ്യപ്പെട്ടും മുകുന്ദപുരം, കൊടുങ്ങല്ലൂര്‍, ചാലക്കുടി താലൂക്കുകള്‍ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ടും ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനസമിതി കേന്ദ്ര റെയില്‍വേ മന്ത്രിക്കും മുഖ്യമന്ത്രി വി.ഡി. സതീശനും സമര്‍പ്പിക്കുന്ന ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിയിലേക്കുള്ള ഒപ്പുശേഖരണത്തിന് തുടക്കമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുള്ള ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര നിര്‍വഹിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി റെയില്‍വേ സ്റ്റേഷന് വികസനസമിതി നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. മുകുന്ദപുരം, കൊടുങ്ങല്ലൂര്‍, ചാലക്കുടി താലൂക്കുകള്‍ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട ജില്ല രൂപീകരിച്ചാല്‍ ജില്ലാ ആസ്ഥാനമെന്ന നിലയില്‍ റെയില്‍വേ സ്റ്റേഷന് വലിയ വികസനസാധ്യതകളുണ്ടാകുമെന്ന് വികസനസമിതി ചൂണ്ടിക്കാട്ടി.
ജില്ലാ രൂപീകരണത്തോടെ റെയില്‍വേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ലഭ്യമാക്കുന്നതിനും വികസനത്തിന് പുതിയ സാധ്യതകള്‍ തുറക്കുമെന്നും സമിതി പ്രതീക്ഷ പ്രകടിപ്പിച്ചു. നിര്‍ദിഷ്ട ഇരിങ്ങാലക്കുട ജില്ല വിസ്തീര്‍ണത്തില്‍ തിരുവനന്തപുരത്തിനൊപ്പവും ആലപ്പുഴയേക്കാള്‍ വലുതുമാണെന്നും ജനസംഖ്യയില്‍ ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളേക്കാള്‍ മുന്നിലാണെന്നും വികസനസമിതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ജില്ല രൂപീകരണം യാഥാര്‍ഥ്യമായാല്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനും വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. റെയില്‍വേ സ്റ്റേഷന് വികസനസമിതി പ്രസിഡന്റ് വര്‍ഗീസ് പന്തലൂക്കാരന്‍, ഭാരവാഹികളായ അഡ്വ. കെ.എഫ്. ജോസ്, സോമന് ശാരദാലയം, ഡേവിസ് തുളുവത്ത്, കുമാരന് കൊട്ടാരത്തില്‍, ജോസ് കുഴിവേലി എന്നിവര്‍ ഒപ്പുശേഖരണ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി
സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി