മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
വിപിന്‍.
ഇരിങ്ങാലക്കുട: ബിവറേജസ് ഷോപ്പിന് സമീപം പെട്ടി ഓട്ടോറിക്ഷയില്‍ മീന്‍ വില്പന നടത്തിയിരുന്ന പ്രതിയുടെ അടുക്കല്‍ മീന്‍ വാങ്ങാനെത്തിയ കിഴുത്താണി ചെമ്മണ്ട നെല്പ്പിന്നി വീട്ടില്‍ വിനീത് (41) എന്നയാളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വടിവാള്‍ വിപിന്‍ എന്നറിയപ്പെടുന്ന പുല്ലൂര്‍ തുറവന്‍കാട് എലമ്പലക്കാട്ടില്‍ വിപിന്‍ (48) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. മീന്‍ വാങ്ങാന്‍ വന്നത് ഇഷ്ടപ്പെടാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഒമ്പതിന് വൈകീട്ട് 4.15നാണ് സംഭവം.
തുടര്‍നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിപിന്‍ ഒരു കൊലപാതകക്കേസിലും രണ്ട് കവര്‍ച്ചക്കേസിലും എട്ട് കൊലപാതകശ്രമക്കേസിലും ഏഴ് അടിപിടിക്കേസിലും ഒരു തട്ടിപ്പ്കേസിലും സ്ഫോടക വസ്തു നിയമപ്രകാരമുള്ള ഒരു കേസിലും വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി പിടികൂടിയ ഒരു കേസിലും അടക്കം 21 ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ.ഒ. പ്രദീപ്, എസ്ഐ സി.എന്‍. എബിന്, ജിഎസ്സിപിഒ ഉമേഷ് കൃഷ്ണന്, സവീഷ്, സിപിഒ ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം
കാത്തലിക് പ്രവാസി കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന സ്വപ്നഭവനത്തിന്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി