ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
മിഥുന്.
ആളൂര്‍: പോട്ട കല്ലേറ്റുംകര പബ്ലിക് റോഡില്‍ കുടുംബം സഞ്ചരിച്ച കാറിന് നേരെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. നെല്ലായി ആലത്തൂര്‍ സ്വദേശി മടത്തിക്കാട്ടില്‍ വീട്ടില്‍ മിഥുന് (36) എന്നയാളെയാണ് ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പോട്ട കല്ലേറ്റുംകര റോഡിലൂടെ കൊടകര പേരാമ്പ്ര കീരിയാത്ത് വീട്ടില്‍ ജിജു (52) കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കവെ ആളൂര്‍ പെട്രോള്‍ പമ്പിന് സമീപത്തുവെച്ചാണ് സ്കൂട്ടറിലെത്തിയ പ്രതികള്‍ കാറിന് നേരെ കല്ലെറിഞ്ഞത്. ആക്രമണത്തില്‍ കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. ചില്ല് ചീളുകള്‍ തെറിച്ച് ജിജുവിനും മക്കളായ ജോവിയല്‍, ജൂലിയ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കാറിന് ഏകദേശം 30,000 രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തുടര്‍ന്ന് കാറിനടുത്തേക്ക് എത്തിയ പ്രതികള്‍ ജിജുവിനെയും കുടുംബത്തെയും വധിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. മിഥുന് ചാലക്കുടി, പുതുക്കാട്, ആളൂര്‍, മതിലകം പോലീസ് സ്റ്റേഷന് പരിധികളിലായി നാല് മോഷണക്കേസുകളിലും മനുഷ്യജീവന് അപകടം വരത്തക്കവിധം ലൈസന്‍സില്ലാതെ നിയമാനുസരണമുള്ള ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതില്‍ ഒരാള്‍ മരണപ്പെടാന്‍ ഇടയായ കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും അടക്കം ഏഴ് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന് എസ്ഐ ശ്രീലക്ഷ്മി, ജിഎസ്ഐ പ്രസന്നകുമാര്‍, ജിഎഎസ്ഐ ഷിജോ, സിപിഒമാരായ അഭിജിത്ത്, വിശാഖ്, കെ.എസ്. സനില എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം
കാത്തലിക് പ്രവാസി കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന സ്വപ്നഭവനത്തിന്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി