റവന്യൂ ജില്ലാ ശാസ്ത്രമേള സംഘാടക സമിതി രൂപീകരിച്ചു
റവന്യൂ ജില്ലാ ശാസ്ത്രമേള സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: റവനൂ ജില്ലാ ശാസ്ത്രമേള നവംബര്‍ അഞ്ച്, ആറ് തിയതികളില്‍ സെന്റ് മേരീസ് എച്ച്എസ്എസ്, ഡോണ്‍ ബോസ്കോ എച്ച്എസ്എസ്, ലിറ്റില്‍ ഫഌര്‍ എച്ച്എസ്എസ്, നാഷണല്‍ എച്ച്എസ്എസ്, ഗവ. ബോയ്സ് എച്ച്എസ്എസ് എന്നിവിടങ്ങളിലായി നടക്കും. ഇതുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ് ജെ. ചിറ്റിലപ്പിള്ളി, സി.ബി. ഷക്കീല, വിഎച്ച്എസ്ഇ എഡി കെ.എ. റഹ്ന, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി. ഷൈല, ഡിഇഒ എം.വി. ഉഷ, എഇഒ എം.എസ്. രാജീവ്, ആന്സന്, എ.സി. സുരേഷ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികള്‍: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ (ചെയര്മാന്), ഡെപൂട്ടി ഡയറക്ടര്‍ ടി. ഷൈല (ജനറല്‍ കണ്‍വീനര്‍), ഡിഇഒ എം.വി. ഉഷ (ട്രഷറര്‍).
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഉപജില്ലാ കലോത്സവം നാഷണല്‍ എച്ച്എസ്എസിന് ഓവറോള്‍ കിരീടം
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി