അപകടം അരികെ, വേണം അതിവ ജാഗ്രത
ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ ഇന്നലെ 20 പേർക്ക് കോവിഡ്- ആശങ്ക വർദ്ധിക്കുന്നു
ഇരിങ്ങാലക്കുട: ഗാന്ധിഗ്രാമിൽ കോവിഡ് സ്ഥിതീകരിച്ച ഗർഭണിയുടെ പിതാവ് ഉൾപ്പെടെയുള്ള മൂന്നു കുടുംബാംഗങ്ങൾക്കും കെഎസ്ഇ കമ്പനിയിലെ പത്ത് അഥിതി തൊഴിലാളികളടക്കം 12 പേർക്കും ജനറൽ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരും ആനന്ദപുരം, മുപ്ലിയം സ്വദേശികളായ മൂന്നു പേർക്കും ഇന്നലെ കോവിഡ് സ്ഥിഥീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിതീകരിച്ച ഗർഭിണിയുടെ സമ്പർക്ക പട്ടികയിലുള്ള മാതാപിതാക്കൾക്കും സഹോദരനുമാണ് കോവീഡ് പോസറ്റീവ് സ്ഥിരികരിച്ചത്. കോടശ്ശേരിയിലേയ്ക്ക് വിവാഹം കഴിച്ച് കൊടുത്തിരുന്ന യുവതിയെ കുറച്ച് നാൾ മുൻപാണ് ഗാന്ധിഗ്രാമിലെ വീട്ടിൽ എത്തിച്ചത്. യുവതിയ്ക്ക് കോവീഡ് ബാധിച്ചത് എവിടെ നിന്നാണ് എന്ന് വ്യക്തമല്ല. യുവതിയെ ചികിത്സിച്ച ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഡോക്ടറും അഞ്ചോളം ജീവനക്കാരും നീരിക്ഷണത്തിൽ കഴിയുകയാണ്. കൂടാതെ ഇവരെ ആശുപത്രിയിൽ എത്തിച്ച ഒാട്ടോറിക്ഷ ഡൈ്രവറും നീരിക്ഷണത്തിലാണ്. യുവതിയുടെ പിതാവ് ജോലി ചെയ്യുന്ന ഇരിങ്ങാലക്കുടയിലെ സ്വകാര്യ കമ്പനിയിലെ 14ഒാളം പേരെ നീരിക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇൗ കമ്പനിയിലെ 190 തൊഴിലാളികളെയും പരിശോധനക്ക് വിധേയമാക്കും. നഗരമധ്യത്തിലെ പത്ത് വാർഡുകൾ ഇപ്പോൾ കണ്ടെയ്മെന്റ് സോണുകളായി നിലവിലുണ്ട്. പുതിയ സാഹചര്യത്തിൽ കണ്ടെയ്മെന്റ് സോണുകളുടെ എണ്ണം വർധിക്കുവാനും സാധ്യതയുണ്ട്. കോവിഡ് കണ്ടെത്തിയ കല്ലേറ്റുംകര കേരള ഫീഡ്സ് ജീവനക്കാരന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള 35 പേരുടെ സ്രവം പരിശോധനയ്ക്കയച്ചു. കമ്പനിയിലെ സീനിയർ ടെക്നീഷ്യനായ ആലപ്പുഴ സ്വദേശിക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അതിനിയന്ത്രിതമേഖലയായി പ്രഖ്യാപിച്ച ആളൂർ പഞ്ചായത്ത് ഒന്നാം വാർഡ് പഞ്ഞപ്പിള്ളി പ്രദേശത്തേയ്ക്കുള്ള റോഡുകളുടെ വാർഡ് അതിർത്തികളടച്ചു. പ്രദേശത്തുള്ളവർക്ക് ആളൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജാഗ്രതാനിർദേശം നൽകി. അധികൃത നിർദേശത്തെത്തുടർന്ന് കേരള ഫീഡ്സ് കമ്പനിയിലെ കാലിത്തീറ്റ ഉത്പാദനവും താത്കാലികമായി നിർത്തി. കാറളം പഞ്ചായത്തിലെ വെള്ളാനിയിൽ പ്രവർത്തിക്കുന്ന കസേര കമ്പിനിയിൽ ജോലി ചെയ്യുന്ന 10 ഒാളം ഇതരസംസ്ഥാന തൊഴിലാളികളെ പരിശോദന നടത്തിയതിൽ ഒരാൾക്ക് കോവീഡ് പോസറ്റീവ് സ്ഥിരികരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കത്തിൽ കഴിയുന്ന 40 ഒാളം പേരെ നീരിക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട. ഇരിങ്ങാലക്കുടക്കു പുറമേ പടിയൂർ, മുരിയാട്, പുല്ലൂർ, മാപ്രാണം, നടവരമ്പ്, കടുപ്പശേരി, കൊറ്റനെല്ലൂർ, അവിട്ടത്തൂർ, വെള്ളാങ്കല്ലൂർ എന്നിവടങ്ങളിൽ നിന്നുള്ളവരെയും ഇന്നലെ രോഗം സ്ഥിതീകരിച്ചിരുന്നു.
തൃശ്ശൂര്‍ ജില്ലയിലാകെ 61 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചിരിക്കുന്നത്. 1)15.7.20 ന് മസ്കറ്റില്‍ നിന്ന് വന്ന പടിയൂര്‍ സ്വദേശി(42 വയസ്സ്, പുരുഷന്)2) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വേലൂര്‍ സ്വദേശി(6 വയസ്സുള്ള പെണ്‍കുട്ടി)3)11.7.20 ന് ബാംഗ്ളൂരില്‍ നിന്ന് വന്ന പുതുക്കാട് സ്വദേശി((35 വയസ്സ്, പുരുഷന്)4) ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേര് മുളം കുന്നത്ത് കാവ് സ്വദേശി(32 വയസ്സ്,_ പുരുഷന്)5) പുതുരുത്തി സ്വദേശി(58 വയസ്സ്, പുരുഷന്)6)27.6.20 ന് ആഫ്രിക്ക യില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(42 വയസ്സ്, പുരുഷന്)7)24.6.20 ന് അബുദാബിയില്‍ നിന്ന് വന്ന അയ്യന്തോള്‍ സ്വദേശി(30 വയസ്സ്, പുരുഷന്)8)6.7.20 ന് ഒമാനില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശ(35 വയസ്സ്, സ്ത്രീ)9)24.6.20 ന് ഷാര്‍ജയില്‍ നിന്ന് വന്ന കുട്ടനെല്ലൂര്‍ സ്വദേശി(35 വയസ്സ്, പുരുഷന്)10)30.6.20 ന് ദുബായില്‍ നിന്ന് വന്ന കുരിയച്ചിറ സ്വദേശി(59 വയസ്സ, പുരുഷന്)11)25.6.20 ന് ദുബായില്‍ നിന്ന് വന്ന പുല്ലൂര്‍ സ്വദേശി(25 വയസ്സ്, പുരുഷന്)12) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി(57 വയസ്സ്, സ്ത്രീ)13) കുന്നംകുളത്ത് നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഗുരുവായൂര്‍ സ്വദേശി(32 വയസ്സ്, സ്ത്രീ)14)25.6.20 ന് ഖത്തറില്‍ നിന്ന് വന്ന നടവരമ്പ് സ്വദേശി(27 വയസ്സ്, പുരുഷന്)15)30.6.20 ന് ദുബായില്‍ നിന്ന് വന്ന മായന്നൂര്‍ സ്വദേശി(51 വയസ്സ്, പുരുഷന്)16)ഇരിങ്ങാലക്കുടയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കടുപ്പശ്ശേരി സ്വദേശി(56 വയസ്സ്, പുരുഷന്)17) KSE യില്‍ നിന്ന് രോഗം സ്ഥിരീകരിച്ച മായന്നൂര്‍ സ്വദേശി(51 വയസ്സ്, പുരുഷന്)18)30.6.20 ന് ദുബായില്‍ നിന്ന് വന്ന പാലപ്പിള്ളി സ്വദേശി(39 വയസ്സ്, പുരുഷന്)19)1.7.20 ന് കുവൈറ്റില്‍ നിന്ന് വന്ന മാടക്കത്തറ സ്വദേശി(50 വയസ്സ്, പുരുഷന്)20)12.7.20 ന് ബാംഗ്ളൂരില്‍ നിന്ന് വന്ന എടക്കുളം സ്വദേശി(37 വയസ്സ്, പുരുഷന്)21) KSE യില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേര് എടക്കുളം സ്വദേശി(50 വയസ്സ്, സ്ത്രീ)22) പുല്ലൂര്‍ സ്വദേശി(22 വയസ്സ്, പുരുഷന്)23)23.6.20 ന് ദുബായില്‍ നിന്ന് വന്ന മരോട്ടിച്ചാല്‍ സ്വദേശി(28 വയസ്സ്, പുരുഷന്)24) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കല്ലൂര്‍ സ്വദേശി(53 വയസ്സ്, സ്ത്രി)25) പോലീസ് ഓഫീസറില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വലപ്പാട് സ്വദേശി(47 വയസ്സ്, സ്ത്രീ)26)30.6.20 ന് ദുബായില്‍ നിന്ന് വന്ന കാക്കുലിശ്ശേരി സ്വദേശി(70 വയസ്സ്, സ്ത്രീ)27)25.6.20 ന് ഷാര്‍ജയില്‍ നിന്ന് വന്ന മാടക്കത്തറ സ്വദേശി(29 വയസ്സ്, പുരുഷന്)28) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി(56 വയസ്സ്, പുരുഷന്)29)2.7.20 ന് ഖത്തറില്‍ നിന്ന് വന്ന ഗുരുവായൂര്‍ സ്വദേശി(35 വയസ്, പുരുഷന്)30)15.6.20 ന് ഷാര്‍ജയില്‍ നിന്ന് വന്ന തെക്കുംകര സ്വദേശി(30 വയസ്സ്, പുരുഷന്)31) തിരുവനന്തപുരത്തു നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കൊറ്റനെല്ലൂര്‍ സ്വദേശി(30 വയസ്സ്, പുരുഷന്)32)4.7.20 ന് ദുബായില്‍ നിന്ന് വന്നപാലക്കല്‍ സ്വദേശി(37 വയസ്സ്, പുരുഷന്)33) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി(25 വയസ്സ്, പുരുഷന്)34)25.6.20 ന് സൗദിയില്‍ നിന്ന് വന്ന നെന്മണിക്കര സ്വദേശി(50 വയസ്സ്, പുരുഷന്)35)5.7.20 ന് സൗദിയില്‍ നിന്ന് വന്ന കുരിയിച്ചിറ സ്വദേശി(29 വയസ്സ്, സ്ത്രീ)36) 6.7.20 ന് ബീഹാറില്‍ നിന്ന് വന്ന KSE യില്‍ ജോലി ചെയ്യുന്ന (31 വയസ്സ് പുരുഷന്)37) സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മാപ്രാണം സ്വദേശി( 45 വയസ്സ് പുരുഷന്)38) 6.7.20 ന് ബീഹാറില്‍ നിന്ന് വന്ന KSE യില്‍ ജോലി ചെയ്യുന്ന (24 വയസ്സ് പുരുഷന്)39) സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന KSE യില്‍ ജോലി ചെയ്യുന്ന ഇരിങ്ങാലകുട സ്വദേശി (71 വയസ്സ് പുരുഷന്)40) 17.7.20 ന് ദുബായില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി( 55 വയസ്സ് പുരുഷന്)41)സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന KSE യില്‍ ജോലി ചെയ്യുന്ന പുല്ലൂര്‍ സ്വദേശി (45 വയസ്സ് പുരുഷന്)42) 6.7.20 ന് ബീഹാറില്‍ നിന്ന് വന്ന KSE യില്‍ ജോലി ചെയ്യുന്ന (29 വയസ്സ് പുരുഷന്43)സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന KSE യില്‍ ജോലി ചെയ്യുന്ന ഇടക്കുളം സ്വദേശി (31 വയസ്സ് പുരുഷന്)44) 6.7.20 ന് ബീഹാറില്‍ നിന്ന് വന്ന KSE യില്‍ ജോലി ചെയ്യുന്ന (33 വയസ്സ് പുരുഷന്)45)6.7.20 ന് ബീഹാറില്‍ നിന്ന് വന്ന KSE യില്‍ ജോലി ചെയ്യുന്ന (31 വയസ്സ് പുരുഷന്)46) 24.6.20 റാസല്‍ഖൈമ യില്‍ നിന്ന് വന്ന പുല്ലൂറ്റ് സ്വദേശി (29 വയസ്സ് പുരുഷന്)47)സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ഇരിങ്ങാലക്കുട സ്വദേശി (46 വയസ്സ് സ്ത്രീ)48) സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന KSE യില്‍ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി (35 വയസ്സ് പുരുഷന്)49) 3.7.20 ന് ദമാമില്‍ നിന്ന് വന്ന ഏറിയാട് സ്വദേശി (40 വയസ്സ് പുരുഷന്)50)28 .6.20 ന് ദുബായില്‍ നിന്ന് വന്ന വെള്ളാങ്ങല്ലൂര്‍ സ്വദേശി (29 വയസ്സ് പുരുഷന്)51)സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന KSE യില്‍ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി( 25 വയസ്സ് പുരുഷന്)52)6.7.20 ന് ബീഹാറില്‍ നിന്ന് വന്ന KSE യില്‍ ജോലി ചെയ്യുന്ന (28 വയസ്സ് പുരുഷന്)53)സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന KSE യില്‍ ജോലി ചെയ്യുന്ന അവിട്ടത്തൂര്‍ സ്വദേശി (22 വയസ്സ് പുരുഷന്)54)സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മുരിയാട് സ്വദേശി (44 വയസ്സ് സ്ത്രീ)55)1.7.20 ന് ഖത്തറില്‍ നിന്ന് വന്ന പരിയാരം സ്വദേശി (35 വയസ്സ് പുരുഷന്)56) സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന നടവരമ്പ് സ്വദേശി (72 വയസ്സ് പുരുഷന്)57) സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കോടശ്ശേരി സ്വദേശി (40 വയസ്സ് പുരുഷന്)58) സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുതുക്കാട് സ്വദേശി (4 വയസ്സ് പെണ്‍കുട്ടി)59)സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ഇരിങ്ങാലക്കുട സ്വദേശി( 49 വയസ്സ് പുരുഷന്)60) 6. 7.20 ന് ബീഹാറില്‍ നിന്ന് വന്ന KSE യില്‍ ജോലി ചെയ്യുന്ന( 23 വയസ്സ് പുരുഷന്)61)സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കോടശ്ശേരി സ്വദേശി( 5 വയസ്സ് പെണ്‍കുട്ടി) ഇന്ന് ജില്ലയില്‍ ആകെ 61 കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് |