ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ കെ.പി. അഭിനയ്ക്ക് കൈമാറുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി. കോഴിക്കോട് പ്രൊവിഡന്‍സ് വുമണ്‍സ് കോളജിലെ വിദ്യാര്‍ഥിയായ കെ.പി. അഭിനയാണ് അവാര്‍ഡിന് അര്‍ഹയായത്. അഭിനക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും പാലക്കാട് ഐഐടി അസോസിയേറ്റ് പ്രഫസര്‍ ഡോ. ഉമ ദിവാകരന് സമ്മാനിച്ചു.
ക്രൈസ്റ്റ് കോളജ് മാനേജര്‍ ആയ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്നു എന്‍. നാരായണന്‍കുട്ടി ആന്‍ഡ് ഫാ. ജോര്‍ജ് പ്ലാശേരി എന്‍ഡോമെന്റ് ലെക്ചറിന്റെ ഭാഗമായി സെക്കന്റ് ക്വാന്റം റെവല്യൂഷന് എന്ന വിഷയത്തെ പറ്റി ഡോ. ഉമ ദിവാകരന് സംസാരിച്ചു. ഫിസിക്സ് വിഭാഗം തലവന്‍ ഡോ. സുധീര്‍ സെബാസ്റ്റ്യന്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. ആര്. അജിത്ത് തുടങ്ങിയവര്‍ ചടങ്ങിന് നേതൃതം നല്കി.

നിറഞ്ഞുതുളുമ്പി ചവിട്ടുനാടകവേദി; രാജാക്കന്മാരായ കാറല്‍സ്മാനും ഔധര്മാനും തമ്മിലുള്ള പോര്‍വിളിയും യുദ്ധവും
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ ബാസ്കറ്റ്ബോള്‍ മത്സരം
ഗ്രീന്‍ പ്രോട്ടോക്കോള്‍; ഹരിതമേള
കേരള നടനം; മത്സരിക്കാന്‍ ഒറ്റയായി എത്തിയ ആദര്‍ശ് സംസ്ഥാനത്തേക്ക്
മനം നിറച്ച് ഗോത്രകലകള്‍; തനിമ ചോരാതെ പണിയനൃത്തം
കലോല്‍സവത്തിന് തിരി തെളിഞ്ഞു, ശുദ്ധമായ ഹൃദയത്തില്‍ മാത്രമേ കല വരികയുള്ളൂ- ജയരാജ് വാര്യര്‍