ഇരിങ്ങാലക്കുട നഗരസഭാ അധ്യക്ഷ സ്ഥാനം ജനറല്‍, മത്സരത്തിനു മുമ്പേ സ്ഥാനാര്‍ഥിയാകാന്‍ അങ്കം!
മുന്‍ വൈസ് ചെയര്മാന്മാരും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരും രംഗത്ത്
ബിജെപി സ്ഥാനാര്‍ഥി പട്ടിക ഇന്നു പ്രഖ്യാപിക്കും. എല്‍ഡിഎഫിലും യുഡിഎഫിലും തര്‍ക്കം തീര്ന്നട്ടില്ല
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭാ അധ്യക്ഷ സ്ഥാനം ജനറല്‍ വിഭാഗത്തിനായതോടെ സീറ്റിനായി പലരും രംഗത്ത്. നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചെയര്മാന് സ്ഥാനം ജനറലാകുന്നത്. 2010 ല്‍ വനിത സംവരണമായിരുന്നു. 2015 ല്‍ പട്ടിക വിഭാഗം ജനറലിനും 2020 ല്‍ വനിത സംവരണവുമായിരുന്നു അധ്യക്ഷ പദവി. ഇത്തവണ ജനറല്‍ വിഭാഗത്തിനാണ് അധ്യക്ഷ പദവി എന്നുറപ്പായതോടെ മുന്‍ വൈസ് ചെയര്മാന്മാരും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരുമുള്പ്പെടെ നിരവധി പേരാണ് മല്‍സര രംഗത്തേക്ക് സജീവമായുള്ളത്.
മൂന്നു തവണ വൈസ് ചെയര്‍മാനായ ടി.വി ചാര്‍ലി, മുന്‍ വൈസ് ചെയര്മാന് ആന്റോ പെരുമ്പിള്ളി, നിലവിലെ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, മുന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ന്മാരായ അഡ്വ. വിസി വര്‍ഗീസ്, കുര്യന് ജോസഫ്, ജെയ്സണ്‍ പാറേക്കാടന്‍ തുടങ്ങിയവരുടെ പേരുകളാണ് സജീവമായി പരിഗണനയിലുള്ളത്. എന്നാല്‍ ഇതില്‍ ആരൊക്കെ മല്‍സര രംഗത്ത് ഉണ്ടാകുമെന്ന കാര്യത്തിലും ഉറപ്പില്ല. സ്ഥാനാര്‍ഥി പോലും ആകാതിരിക്കുവാന്‍ പലരുടെയും പേരുകള്‍ വാര്‍ഡില്‍ നിന്നും വെട്ടിമാറ്റുവാനുള്ള അണിയറ നീക്കങ്ങളും നടക്കുന്നതായും പരാതി ഉയര്‍ന്നീട്ടുണ്ട്.
ഓരോ തവണയും നിരവധി പേര് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത് ഭരണത്തിന് കോട്ടം സംഭവിക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. മുന്‍ ചെയര്‍മാനും കെപിസിസി സെക്രട്ടറിയുമായിരുന്ന എം.പി ജാക്സണ് മല്‍സര രംഗത്തു വന്നാല്‍ മറ്റാര്‍ക്കും അധ്യക്ഷ സ്ഥാനം നല്‍കേണ്ടതില്ല എന്നുള്ളതാണ് കോണ്‍ഗ്രസിന്റെ പൊതുവേയുള്ള വിലയിരുത്തല്‍. കഴിഞ്ഞ തവണ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിനാണ് ഭരണം നിലനിര്‍ത്തിയതെങ്കില്‍ ഇത്തവണ 25 സീറ്റുകളില്‍ വിജയിച്ച് ഭരണം നിലനിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
തെരഞ്ഞെടുപ്പ് രംഗത്ത് ചെര്മാനാനായി ആരെ ഉയര്ത്തിക്കണിക്കണം എന്ന കാര്യത്തില്‍ സിപിഎം ല്‍ അന്തിമ തീരുമാനമായിട്ടില്ല. ഘടകകക്ഷിയായ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. പി.ജെ ജോബി യെ ആയിരിക്കും സിപിഐ രംഗത്തിറക്കുക. ഇതിനായി മുനിസിപ്പല്‍ ഓഫീസ് വാര്‍ഡില്‍ മല്‍സര രഗത്തിറങ്ങാനു സാധ്യതയുണ്ട്. 2015 ല്‍ യുഡിഎഫും എല്‍ഡിഎഫും തുല്യ സീറ്റുകള്‍ വന്നെങ്കിലും കഴിഞ്ഞ തവണം ഒരു സീറ്റിന്റെ വിത്യാസത്തിലാണ് ഭരണം നഷ്ടമായത്. അതിനാല്‍ ഇത്തവണ ഭരണം നേടാനുള്ള പരിശ്രമത്തിലാണ് എല്‍ഡിഎഫ്.
2010 ല്‍ രണ്ടു സീറ്റിലും 2015 ല്‍ മൂന്നു സീറ്റിലും 2020 ല്‍ എട്ടു സീറ്റുകളിലും വിജയിച്ച ബിജെപി ഇത്തവണ കൂടുതല്‍ സിറ്റുകള്‍ നേടി ഭരണത്തിലെത്താനുള്ള പരിശ്രമത്തിലാണ്. കഴിഞ്ഞ പാര്‍ലിമെന്റ് ഇലക്ഷന് ലഭിച്ച വോട്ടുകളുടെ കണക്കുകള്‍ നേക്കുമ്പോള്‍ നഗരസഭ ഭരണം തങ്ങളെ തുണക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ബിജെപി സ്ഥാനാര്‍ഥി പട്ടിക ഇന്നു പ്രഖ്യാപിക്കും, ഇടതു മുന്നണിയില്‍ സിപിഎം സിപിഐ തര്‍ക്കം തീര്‍ന്നിട്ടില്ല. വാര്‍ഡുകളുടെ എണ്ണം വര്‍ധിച്ചതോടെ ഒരു സീറ്റ് അധികം വേണമെന്ന സിപിഐ യുടെ ആവശ്യത്തോട് സിപിഎം സമ്മതിച്ചിട്ടില്ല.

സംവരണ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്ക് നല്ലകാലം; പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വരെ വാഗ്ദാനം
തദ്ദേശ തിരഞ്ഞെടുപ്പ്; സീറ്റ് ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയവും തകൃതി
ഇരിങ്ങാലക്കുട നഗരസഭ നമ്പ്യാങ്കാവ് വാര്‍ഡ് എട്ടിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
തെരഞ്ഞെടുപ്പ് ഇങ്ങെത്തി; വോട്ടര്‍പട്ടികയില്‍ പേരുവെട്ടുന്നതില് തര്‍ക്കം
സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ്, പല പ്രമുഖര്‍ക്കും പ്രതീക്ഷയര്‍പ്പിച്ച വാര്‍ഡുകള്‍ നഷ്ടപ്പെട്ടു
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കൂണ് ഗ്രാമം പദ്ധതി വഴിയൊരുക്കും- മന്ത്രി ഡോ. ആര്. ബിന്ദു