വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ അമ്പ് തിരുനാളിന് കൊടിയേറി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും അമ്പ് തിരുനാളിന് വെള്ളികുളങ്ങര ഹോളി ഫാമിലി പള്ളി വികാരി ഫാ. ജോജി കല്ലിങ്കല്‍ കൊടിയേറ്റുന്നു. വികാരി ഫാ. സിന്റോ ആലപ്പാട്ട് സമീപം.
വല്ലക്കുന്ന്: സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും അമ്പുതിരുനാളിന് കൊടിയേറി. തിരുനാളിന്റെ കൊടിയേറ്റം വെള്ളികുളങ്ങര ഹോളിഫാമിലി പള്ളി വികാരി ഫാ. ജോജി കല്ലിങ്കല്‍ നിര്‍വഹിച്ചു. 22ന് ഉച്ചതിരിഞ്ഞ് ഒന്നിന് വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പുകള്‍ ആരംഭിക്കും. രാത്രി 11.30ന് അമ്പുപ്രദിക്ഷണം പള്ളിയങ്കണത്തില്‍ സമാപിക്കും. വൈകീട്ട് 6.30ന് കേരളത്തിലെ പ്രമുഖ ബാൻഡ് ടീമുകളുടെ സൗഹൃദ ബാൻഡ് മത്സരം.
തിരുനാള്‍ദിനമായ 23ന് രാവിലെ ആറിനും എട്ടിനും 10.30 നും ഉച്ചതിരിഞ്ഞ് 3.30നും ദിവ്യബലി, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം, പ്രദിക്ഷണം എന്നിവ ഉണ്ടായിരിക്കും. ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനയ്ക്ക് ഫാ. വിബിന് വേരന്പിലാവില് മുഖ്യകാര്‍മികത്വംവഹിക്കും. ഉച്ചതിരിഞ്ഞ് 4.30ന് തിരുനാള്‍ പ്രദിക്ഷണം പള്ളിയില്‍നിന്നു ആരംഭിച്ച് വൈകിട്ട് ഏഴിന് പള്ളിയില്‍ സമാപിക്കും.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സിന്റോ ആലപ്പാട്ട്, കൈക്കാരന്മായ ആന്റു ലോനപ്പന് കോക്കാട്ട്, അഗസ്റ്റിയന് ബേബി തണ്ട്യേയ്ക്കല്‍, ഡേവിസ് കൊച്ചപ്പന് നെടുംപറമ്പില്‍, ജനറല്‍ കണ്‍വീനര്‍മാരായ സജി കോക്കാട്ട്, ജെക്സണ് തണ്ട്യേയ്ക്കല്‍, ജിക്സോ കോരേത്ത്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ ജോണ്സണ് കോക്കാട്ട്, മേജോ ജോണ്സണ്, ജോബി കോക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ശിശുദിനം ആഘോഷം
ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം നടത്തി
ആനീസ് കൊലപാതകം; സര്‍ക്കാര്‍ നിസംഗതയിലെന്ന് തോമസ് ഉണ്ണിയാടന്
ജവഹര്‍ലാല്‍ നെഹ്റു ജന്മദിനാചരണം, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി