കുഴികളില്ലാത്ത റോഡ് വാഗ്ദാനം ചെയ്ത് ഇരിങ്ങാലക്കുട സ്വതന്ത്ര വികസന മുന്നണി
ഇരിങ്ങാലക്കുട: കുഴികളില്ലാത്ത റോഡ് വാഗ്ദാനം ചെയ്ത് ഇരിങ്ങാലക്കുടയില്‍ സ്വതന്ത്ര വികസന മുന്നണി. പ്രീതി ഷാജുവാണ് 31ാം വാര്‍ഡില്‍ സ്വതന്ത്ര വികസന മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ റോഡ്, മാസ് തിയറ്റര്‍ റോഡ്, ക്രൈസ്റ്റ് കോളജ് റോഡ്, ബൈപ്പാസ് റോഡ് തുടങ്ങി വാര്‍ഡിലെ പ്രധാന റോഡുകളെല്ലാം മൂന്നുവര്‍ഷമായി തകര്‍ന്നു കിടക്കുമ്പോഴാണ്, അവസരം തന്നാല്‍ തന്റെ വാര്‍ഡില്‍ റോഡില്‍ കുഴികള്‍ ഉണ്ടാവില്ല എന്നുള്ള പ്രഖ്യാപനം.
റോഡുകള്‍ തകര്‍ന്നു കിടക്കുന്നതിനാല്‍ ഇരിങ്ങാലക്കുടക്കാരുടെ ബന്ധുക്കള്‍ പോലും ഈ വഴി യാത്ര ചെയ്യാന്‍ മടിക്കുന്ന അവസ്ഥ പോലും ഉണ്ട്. താന്‍ വിജയിക്കുന്നതോടൊപ്പം തന്റെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റിയില്‍ മൊബൈല്‍ ട്രെയിനിംഗ് യൂണിറ്റ് കൊണ്ടുവന്ന് റോഡില്‍ രൂപംകൊള്ളുന്ന കുഴികള്‍ 24 മണിക്കൂറിനുള്ളില്‍ ടാര്‍ ചെയ്യുന്നതിനുള്ള സംവിധാനം കൊണ്ടുവരും.
അടിസ്ഥാന മേഖലയില്‍ വളരെ പുറകില്‍ നില്ക്കുന്ന നഗരസഭയുടെ റോഡുകള്‍ കൂടാതെ തെരുവുവിളക്കുകള്‍, പുല്ലുവെട്ട്, മഴക്കാലപൂര്‍വ്വ ശുചീകരണം എന്നീ മേഖലകളിലുള്ള ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും തകര്‍ന്നുകിടക്കുന്ന ബൈപ്പാസ് റോഡ്, വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന മത്സ്യ മാര്‍ക്കറ്റ്, അറവുശാലയില്ലാത്ത ഇരിങ്ങാലക്കുട, ഇരിങ്ങാലക്കുടക്ക് തനതായ കുടിവെള്ള പദ്ധതി, നിര്‍മ്മാണം തുടങ്ങാത്ത പൂതംകുളം ബ്രദര്‍ മിഷന് റോഡ്, ചോര്‍ന്നൊലിക്കുന്ന പ്രിയദര്‍ശിനി ഹാള്‍ അങ്ങനെ പദ്ധതിവിഹിതം പോലും ചെലവഴിക്കാന്‍ അറിയാത്ത അവസ്ഥകള്‍ക്ക് മാറ്റം ഉണ്ടാക്കാന്‍ ഉള്ള പോരാട്ടത്തിനാണ് ക്രൈസ്റ്റ് കോളജിന് സമീപമുള്ള പ്രദേശവാസികളുടെ നേതൃത്വത്തില്‍ സ്വതന്ത്ര വികസന മുന്നണി രൂപീകരിച്ചത്.
വികസനങ്ങളോട് സമഭാവനയുള്ളവര് മറ്റു വാര്‍ഡുകളിലും മത്സരത്തിനുണ്ടാകും. അത് രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിക്കുമെന്ന് കോ ഓര്‍ഡിനേറ്റര്‍മാരായ ഡേവിസ് ഊക്കന്‍, മാത്യു ജോര്‍ജ്ജ് മാളിയേക്കല്‍, സക്കീര്‍ ഒലക്കൂട്ട്, തോംസണ്‍ ചിരിയങ്കണ്ടത്ത്, ഷാജു എബ്രഹാം കണ്ടംകുളത്തി, വിജു വര്‍ഗീസ് അക്കരക്കാരന്‍, നന്ദകുമാര്‍ വെള്ളിയാട്ട്, അമ്പിളി തോംസണ്‍, ഷമി സക്കീര്‍, ജൂവല്‍ മാത്യു, സ്വപ്ന പള്ളിക്കര, ജിജി വിജു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

പൊരിഞ്ഞ പോരാട്ടത്തില്‍ പടിയൂരിന്റെ പാലം ആരും കടക്കും ?
നഗരസഭയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം, എല്‍ഡിഎഫിലും യുഡിഎഫിലും സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു
സംവരണ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്ക് നല്ലകാലം; പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വരെ വാഗ്ദാനം
ഇരിങ്ങാലക്കുട നഗരസഭാ അധ്യക്ഷ സ്ഥാനം ജനറല്‍, മത്സരത്തിനു മുമ്പേ സ്ഥാനാര്‍ഥിയാകാന്‍ അങ്കം!
തദ്ദേശ തിരഞ്ഞെടുപ്പ്; സീറ്റ് ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയവും തകൃതി
ഇരിങ്ങാലക്കുട നഗരസഭ നമ്പ്യാങ്കാവ് വാര്‍ഡ് എട്ടിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു