നിറഞ്ഞുതുളുമ്പി ചവിട്ടുനാടകവേദി; രാജാക്കന്മാരായ കാറല്‍സ്മാനും ഔധര്മാനും തമ്മിലുള്ള പോര്‍വിളിയും യുദ്ധവും
ചവിട്ടുനാടകം ഹയര്‍ സെക്കന്‍ഡറി വിഭാഗം ഫസ്റ്റ് എ ഗ്രേഡ് നേടിയ എച്ച്ഡിപി സമാജം സ്കൂള്‍, എടതിരിഞ്ഞി.
ഇരിങ്ങാലക്കുട: പുഴവന്ന് കടലില്‍ ചേരുന്നതുപോലെ അറബിക്കടലിന്റെ കച്ചവടചാലിലൂടെ പോര്‍ച്ചുഗീസ് തീരത്തുനിന്ന് കാറല്സ്മാന് ചരിതം തീരദേശജനതയെ തൊട്ടു. മിത്തും ചരിത്രവും ഭാവനയുമൊന്നിച്ച കലാസൃഷ്ടിയെ ആ ജനത നെഞ്ചിലേറ്റി. ഉറച്ച ചുവടുകള്‍, ചടുലതാളം, ചവിട്ടുനാടകം ആഘോഷവും ആവേശവുമായി. രാജാക്കന്മാരായ കാറല്‍സ്മാനും ഔധര്മാനും തമ്മിലുള്ള യുദ്ധം രാത്രിയായതിനെത്തുടര്ന്ന് അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കാം എന്ന കഥയുമായാണ് എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിലെ 10 പേര് അടങ്ങുന്ന സംഘം ചവിട്ടുനാടകത്തില്‍ ചുവടുറപ്പിച്ചത്.
അഞ്ച് ടീമുകളുമായി മത്സരിച്ച ചവിട്ടുനാടകത്തില്‍ കാറല്‍സ്മാനും ഔധര്മാനും തമ്മിലുള്ള യുദ്ധം കാണികളെ ത്രസിപ്പിച്ചു. ഫലമോ എ ഗ്രേഡ്. മീര, വേണി, വൈഷ്ണവി, ദില്‍ന, ജ്യോതിക ജോഷി, സൗപര്‍ണിക, ലക്ഷ്മി, തീര്‍ഥ, ദേവപ്രിയ, കൃഷ്ണ എന്നിവരങ്ങുന്ന സംഘം ചടുല താളങ്ങളുമായി വേദിയില്‍ അരങ്ങേറിയപ്പോള്‍ കാണികളില്‍നിന്നും കരഘോഷങ്ങള്‍ ഉയര്‍ന്നു. കാറല്സ്മാനായി വേണിയും ഔധര്മാനായി ടി.ജെ. മീരയും ചുവടുവച്ചപ്പോള്‍ ബാക്കിയുള്ള എട്ടുപേര്‍ മന്ത്രിമാരും ഭടന്മാരുമായി കൂടെകൂടി. രാജു നടരാജന് ആശാനും ഷാരോണുമാണ് പരിശീലകര്‍. തുടര്‍ച്ചയായി നാലുവര്‍ഷം ജില്ലയില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തില്‍ എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു.



ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ ബാസ്കറ്റ്ബോള്‍ മത്സരം
ഗ്രീന്‍ പ്രോട്ടോക്കോള്‍; ഹരിതമേള
കേരള നടനം; മത്സരിക്കാന്‍ ഒറ്റയായി എത്തിയ ആദര്‍ശ് സംസ്ഥാനത്തേക്ക്
മനം നിറച്ച് ഗോത്രകലകള്‍; തനിമ ചോരാതെ പണിയനൃത്തം
കലോല്‍സവത്തിന് തിരി തെളിഞ്ഞു, ശുദ്ധമായ ഹൃദയത്തില്‍ മാത്രമേ കല വരികയുള്ളൂ- ജയരാജ് വാര്യര്‍