കലോത്സവവേദിക്കു മുമ്പില്‍ പരിശീലകരുടെ പ്രതിഷേധ മാര്‍ഗംകളി
കലോത്സവവേദിക്കു മുമ്പില്‍ നടന്ന പരിശീലകരുടെ പ്രതിഷേധ മാര്‍ഗംകളി
ഇരിങ്ങാലക്കുട: വിധി നിര്‍ണയത്തില്‍ അപാകത ആരോപിച്ച് മാര്‍ഗംകളി അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പ്രതിഷേധം. ഹൈസ്കൂള്‍ വിഭാഗം മാര്‍ഗംകളിയുടെ ഫലപ്രഖ്യാപനം വന്നതോടെയായിരുന്നു പ്രതിഷേധ മാര്‍ഗംകളി നടന്നത്. പതിനഞ്ചോളം ടീമുകള്‍ മാറ്റുരച്ച മത്സരത്തില എല്ലാവര്ക്കും വിധികര്‍ത്താക്കള്‍ എ ഗ്രേഡ് ആണ് നല്‍കിയത്. കേരള കലാമണ്ഡലത്തില്‍ നിന്നും മറ്റുള്ള ശാസ്ത്രീയനൃത്തരൂപങ്ങള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും പ്രാവീണ്യം നേടിയവരെ വിധി നിര്‍ണയത്തിനായി നിശ്ചയിച്ചതിലൂടെ കൃത്യമായ വിധിനിര്‍ണയം നടന്നിട്ടില്ലെന്ന് മാര്‍ഗംകളി അധ്യാപകര്‍ ആരോപിച്ചു. കൃത്യമായി മാര്‍ഗംകളി പരിശീലനം നേടിയവര്‍ക്കുമാത്രമേ മാര്‍ഗംകളി വിധിനിര്‍ണയം നടത്താന്‍ സാധിക്കൂ. പരിശീലകര്‍ മാര്‍ഗംകളി കളിച്ചപ്പോള്‍ കുട്ടികള്‍ പാട്ടുപാടി. സ്കൂള്‍ അധ്യാപകരും രക്ഷിതാക്കളും പിന്തുണയുമായെത്തി.

ഗീവര്‍ഗീസ് പുണ്യാളന് പാമ്പിനെ വധിക്കുന്ന കഥയുമായി പരിചമുട്ടില്‍ അജയ്യരായി മറ്റത്തൂരിലെ ചുണകുട്ടികള്‍
സ്വര്‍ണകപ്പില്‍ മുത്തമിട്ട്….. കുടമടക്കാതെ 28 ാം തവണയും വിജയക്കുട ചൂടി ഇരിങ്ങാലക്കുട
ക്രൈസ്തവ പാരമ്പര്യത്തിന്റെ പെരുമയില്ഹൃദ്യമായി മാര്‍ഗംകളി
വ്യത്യസ്തമായ കഥയുമായി ഷസ പര്വിന് നാടോടിനൃത്തത്തില്‍ ഒന്നാമത്
ഹാസ്യഭാവങ്ങള്‍ ചിറകുവിരിച്ചു, നിറഞ്ഞ സദസില്‍ മോഹിനിയാട്ടം
ചുവടുപിഴയ്ക്കാതെ എടതിരിഞ്ഞി, പൂരക്കളിയില്‍ ഇരട്ടവിജയം