ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗണിതശാസ്ത്ര വിഭാഗം കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പുതിയതായി നിലവില്‍ വന്ന നാലു വര്‍ഷ ഗണിതശാസ്ത്ര ബിരുദ കോഴ്സിന്റെ സിലബസിനെ അടിസ്ഥാനമാക്കി അധ്യാപകര്‍ക്കു വേണ്ടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗണിതശാസ്ത്ര വിഭാഗം കോളജ് ഐക്യുഎസി യുമായി സഹകരിച്ച് ഒരു ദിവസത്തെ ശില്പശാല സംഘടിപ്പിച്ചു.
പൈത്തണ്‍ പ്രോഗ്രാമിംഗിന്റെ അടിസ്ഥാന ആശയങ്ങള്‍, സിന്റാക്സ്, ഡാറ്റാ സ്ട്രക്ചര്‍, പ്രോഗ്രാമിംഗ് ലോജിക് തുടങ്ങിയവ അധ്യാപകര്‍ക്ക് പരിചയപ്പെടുത്തുവാന്‍ പ്രാക്ടിക്കല്‍, ഡെമോ സെഷനുകളും ഡിസ്കഷന്‍സും ഉള്‍പ്പെടുത്തിയിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിവിധ കോളജുകളില്‍ നിന്നും നാല്പതോളം അധ്യാപകര്‍ പങ്കെടുത്തു. കോളജ് സ്വാശ്രയ വിഭാഗം ഡയറക്ടര്‍ ഫാ. വില്‍സണ്‍ തറയില്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷനായി.
ഐക്യുഎസി കോഡിനേറ്റര്‍ ഡോ. കെ.ജി. ഷിന്റോ, ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. വി. സീന എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മാത്സ് അണ് എയ്ഡഡ് വിഭാഗം കോഡിനേറ്റര്‍ ഡോ. കെ.ടി. ജോജു സ്വാഗതവും കണ്‍വീനര്‍ കെ. മേരി പോളി നന്ദിയും പറഞ്ഞു. കോട്ടയം ബിസിഎം കോളജ് ഗണിതശാസ്ത്രവിഭാഗം അസി. പ്രഫസര്‍ ഡോ. ലിജു അലക്സ്, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് ഗണിതശാസ്ത്രവിഭാഗം അസി. പ്രഫസര്‍ ഡോ. ജോണി ജോയ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ശൂർപ്പണഖാങ്കം കൂടിയാട്ടത്തിൽ സേക്രഡ് ഹാർട്ട്
ഹൃദയാര്‍ദ്രമായി ഇ. കേശവദാസ് അനുസ്മരണം
സാമൂഹികനീതിയുടെ രാഷ്ട്രീയം അജന്‍ഡയാകണം കെപിഎംഎസ്
ഇരിങ്ങാലക്കുട രൂപതയ്ക്ക് ഇത് അഭിമാന നമിഷം
ഫാ. ജോളി വടക്കന്‍ ഗള്‍ഫുനാടുകളിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍
യുവാവിന്റെ നാലു പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിയായ വയോധിക അറസ്റ്റില്‍