ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
കല്പറമ്പ് ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഐഎംഎ തൃശൂരിന്റെ സഹകരണത്തോടെ നടത്തിയ രക്തദാനക്യാമ്പിന്റെ സര്‍ട്ടിഫിക്കറ്റ് പ്രിന്‍സിപ്പല്‍ ഇ. ബിജു ആന്റണി ഏറ്റു വാങ്ങുന്നു.
കല്പറമ്പ്: ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഐഎംഎ യുടെ സഹകരണത്തോടെ രക്തദാനക്യാമ്പ് നടത്തി. ഡോ.കെ. കൃഷ്ണജയുടെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പ് സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജെറില്‍ മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. രക്തദാനം മഹാദാനം എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കാന്‍ നടത്തിയ ഈ ക്യാമ്പിലൂടെ 40 യൂണിറ്റ് രക്തം ശേഖരിക്കാന്‍ കഴിഞ്ഞു. പിടിഎ പ്രസിഡന്റ് കവിത, പ്രിന്‍സിപ്പല്‍ ഇ. ബിജു ആന്റണി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ നിജി ജോര്‍ജ്, കുമാരി അഞ്ജന ടി. ദാസ് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
കെഎസ്ടിഎ ഉപജില്ല സമ്മേളനം