നഗരസഭയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം, എല്‍ഡിഎഫിലും യുഡിഎഫിലും സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു
ഇരിങ്ങാലക്കുട: നഗരസഭയില്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ആകെയുള്ള 43 വാര്‍ഡുകളില്‍ 30 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്നലെ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആര് ശ്രീകുമാര്‍ പ്രഖ്യാപിച്ചത്. നിലവിലെ ഭരണസമിതിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്, ഉപ ലീഡര്‍ ടി കെ ഷാജുട്ടന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് കൂടിയായ ആര്‍ച്ച അനീഷ് , അമ്പിളി ജയന്, വിജയകുമാരി അനിലന്‍ , മായ അജയന് എന്നിവര്‍ ആദ്യ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. യുഡുഎഫില് കോണ്‍ഗ്രസും ഘടക കക്ഷികളും തമ്മില്‍ ഇതുവരെ ധാരണകളൊന്നു് നടന്നീട്ടില്ല.
നഗരസഭയിലെ 43 വാര്‍ഡുകളിലും സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ഥി പ്രഖ്യാനപനം ഉടന്‍ ഉണ്ടാകുമെന്നു വ്യക്തമാക്കുമ്പോഴും ഘടകകക്ഷികള്‍ക്കുള്ള സീറ്റുകള്‍ ഏതെല്ലാമാണ് നീക്കി വക്കുന്നതെന്ന കാര്യം വ്യക്തമാക്കുന്നില്ല. എല്‍ഡിഎഫില്‍ സിപിഐ സിപിഐയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഇതുവരെയും സമവായത്തിലെത്താനായിട്ടില്ല. 41 ല്‍ നിന്നും 43 ആയി വര്‍ധിച്ച് ഒരു സീറ്റ് സുപിഐക്കു വേണമെന്ന അവശ്യം അംഗീകരിക്കാത്തതാണ് സീറ്റുകളെ സംബന്ധിച്ച് ധാരണ വൈകുവാന്‍ ഇടയാകുന്നത്.
സിപിഎം 26 സീറ്റിലും സിപിഐ 10 സീറ്റിലും കേരള കോണ്‍ഗ്രസ് (ജോസ് കെ. മാണി വിഭാഗം) രണ്ടു സീറ്റിലും ജനതാദള്‍ രണ്ടു സീറ്റിലും ജനതാദള്‍ സെക്കുലര്‍ ഒരു സീറ്റിലുമാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ടൗണില്‍ ആറും പൊറത്തിശേരി പഞ്ചായത്തു പ്രദേശത്ത് നാലും സീറ്റുകളാണു സിപിഐക്കു നല്‍കിയിരുന്നത്. ടൗണില്‍ ബോയ്സ് സ്കൂള്‍, ഗാന്ധിഗ്രാം, ഗാന്ധിഗ്രാം ഈസ്റ്റ്, മുനിസിപ്പല്‍ ഓഫീസ്, ബസ് സ്റ്റാന്‍ഡ്, ചേലൂര്‍ക്കാവ് എന്നീ ആറു വാര്‍ഡുകളും പൊറത്തിശേറി മേഖലയില്‍ സിവില്‍ സ്റ്റേഷന്, ബംഗ്ലാവ്, കരുവന്നൂര്‍ സൗത്ത്, മാപ്രാണം എന്നീ നാലും വാര്‍ഡുകളുമാണു സിപിഐക്കു നല്‍കിയിരുന്നത്.
ജനതാദളിനു ആശുപത്രി, പൂച്ചക്കുളം എന്നീ വാര്‍ഡുകളും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനു ചാലാംപാടം, മാര്‍ക്കറ്റ് എന്നീ വാര്‍ഡുകളും ജനതാദള്‍ സെക്കുലറിനു ക്രൈസ്റ്റ് കോളജു വാര്‍ഡുമാണ് നല്‍കിയിരുന്നത്. തര്‍ക്കമുള്ള സീറ്റുകളൊഴികെ മറ്റു സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയുിട്ടുണ്ട്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പല വാര്‍ഡുകളിലും ശക്തമായ പോരാട്ടം ഉണ്ടാകുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
നഗരസഭയില്‍ ലഭിച്ചിരുന്ന പല വാര്‍ഡുകളും നഷ്ടപ്പെടുമോയെന്ന ആശങ്കയാണു മൂന്നു മുന്നണികള്‍ക്കുമുള്ളത്. എന്നാല്‍ മൂന്നു മുന്നണികളും സീറ്റ് വര്‍ധിക്കും എന്നാണു അവകാശപ്പെടുന്നത്. എങ്ങിനെയെങ്കിലും വിജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ എല്‍ഡിഎഫ് മെനയുമ്പോള്‍ ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണു കോണ്‍ഗ്രസ്. സീറ്റുകള്‍ വര്‍ധിപ്പിച്ച് ഭരണം പിടിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ബിജെപി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തദ്ദേശ തെരഞ്ഞെടുപ്പ്; റൂറല്‍ ജില്ലയില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി
തൃശൂര്‍ ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന് സ്ഥാനാര്‍ഥി കൃപേഷ് ചെമ്മണ്ടയുടെ മൂന്നാം ഘട്ടപ്രചാരണം
ഇരിങ്ങാലക്കുട നഗരസഭ 12-ാം വാര്‍ഡ് ഗാന്ധിഗ്രാം നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രേമ പാറയില്‍ മൂന്നാംഘട്ട ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കി
തെരഞ്ഞെടുപ്പ്; സ്ട്രോംഗ് റൂമിലും പരിസരങ്ങളിലും പരിശോധന
തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി
മാറി ചിന്തിക്കുമോ അതോ നിലനിറുത്തുമോ, ആളൂര്‍ ഡിവിഷനില്‍ വനിതാ നേതാക്കള്‍ കൊമ്പുകോര്‍ക്കുന്നു