റവന്യൂ ഇ- സാക്ഷരതാ ക്ലാസ് നടത്തി
സോക്കര്‍ ക്ലബ്ബിന്റെയും കെആര്‍ഡിഎസ്എയുടെയും നേതൃത്വത്തില്‍ എടതിരിഞ്ഞി എസ്കോ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ ഇ- സാക്ഷരതാ ക്ലാസ്.
ഇരിങ്ങാലക്കുട: റവന്യൂ വകുപ്പിലെ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും സ്വന്തമായും ഓണ്‍ലൈനായും നേടുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ (കെആര്‍ഡിഎസ്എ) നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലും എടതിരിഞ്ഞിയിലും റവന്യൂ ഇ- സാക്ഷരതാ ക്ലാസ് നടത്തി. ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിഭാഗവുമായി സഹകരിച്ചു നടത്തിയ റവന്യൂ ഇസാക്ഷരതാ പരിശീലനപരിപാടി ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടിയില്‍ എ.എം. നൗഷാദ്, ഇ.എ. ആശ എന്നിവര്‍ ക്ലാസ് നയിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അനുഷ മാത്യു, ഡോ. സുബിന് കെ. ജോസ്, കെആര്‍ഡിഎസ്എ മുകുന്ദപുരം താലൂക്ക് സെക്രട്ടറി ജി. കണ്ണന്, പി.സി. സവിത, റിനിയ എന്നിവര്‍ പ്രസംഗിച്ചു.
എടതിരിഞ്ഞി: സോക്കര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ എസ്കോ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ പരിശീലന പരിപാടി കെആര്‍ഡിഎസ്എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. സോക്കര്‍ ക്ലബ് പ്രസിഡന്റ് പി.ആര്. മിഥുന് അധ്യക്ഷനായി. ഇ.എ. ആശ, പി.സി. സവിത എന്നിവര്‍ ക്ലാസ് നയിച്ചു. ജയരാജന് നീലംകുറ്റി, ടി.എ. കാവ്യ എന്നിവര്‍ പ്രസംഗിച്ചു.

ഗ്രീന്‍ പ്രോട്ടോക്കോള്‍; ഹരിതമേള
കേരള നടനം; മത്സരിക്കാന്‍ ഒറ്റയായി എത്തിയ ആദര്‍ശ് സംസ്ഥാനത്തേക്ക്
മനം നിറച്ച് ഗോത്രകലകള്‍; തനിമ ചോരാതെ പണിയനൃത്തം
കലോല്‍സവത്തിന് തിരി തെളിഞ്ഞു, ശുദ്ധമായ ഹൃദയത്തില്‍ മാത്രമേ കല വരികയുള്ളൂ- ജയരാജ് വാര്യര്‍
മിന്നും താരങ്ങൾക്ക് തിളങ്ങും ട്രോഫി; ഇത് ജോംസ് ടച്ച്
അഭിനയത്തിലും ഇംഗ്ലീഷ്പദ്യം ചൊല്ലലിലും നദാൽ