ഗ്രീന്‍ പ്രോട്ടോക്കോള്‍; ഹരിതമേള
പരിസ്ഥിതി സൗഹൃദമക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ബിന്നുകള്‍.
ഇരിങ്ങാലക്കുട: 22 വേദികളിലും പരിസരത്തും ഗ്രീന്‍ പ്രോട്ടോക്കോള്‍. പ്ലാസ്റ്റിക് വസ്തുക്കള്‍ ഇവിടെ അനുവദിക്കുന്നില്ല. കവര്‍, കുപ്പി, ഭക്ഷ്യവസ്തുക്കള്‍ പൊതിയുന്ന പ്ലാസ്റ്റിക് എന്നിവയ്ക്കെല്ലാം വിലക്കുണ്ട്. ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലേറ്റ്, കപ്പ് എന്നിവയും പാടില്ല. ഹരിതനിയമം പാലിക്കാനുള്ള കമ്മിറ്റിയുടെ കൗണ്ടര്‍ എല്ലാവേദിയിലും ഉണ്ട്. ശുചിത്വമിഷനും നഗരസഭയുമായി ചേര്‍ന്നാണ് പരിപാടികള്‍ തയാറാക്കിയിരിക്കുന്നത്. മാലിന്യങ്ങള്‍ ശേഖരിക്കുവാന്‍ പ്രധാന വേദികളിലായി ബിന്നുകള്‍ തയാറാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പുമായി സഹകരിച്ച് മോണിറ്ററിംഗ് കമ്മിറ്റി ഉണ്ട്. പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായുള്ള സന്ദേശങ്ങളും എല്ലായിടത്തും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിപണനം; ഇരിങ്ങാലക്കുടയില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
കനത്ത മഴയില്‍ മരം വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബില്‍ പരിസ്ഥിതിദിനം ആഘോഷിച്ചു
പടിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു
താണിശേരി എല്‍എഫ് എല്‍പി സ്കൂളില്‍ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു