ആനന്ദപുരം സാമൂഹിക ആരോഗ്യകേന്ദ്രം അടിയന്തരമായി പ്രവര്‍ത്തന സജ്ജമാക്കണം: ബിജെപി
മുരിയാട്: മുരിയാട് പഞ്ചായത്തില്‍ ഒരു വാര്‍ഡ് മെമ്പര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ബാക്കിയുള്ള മെമ്പര്‍മാര്‍ ക്വാറന്റീനില്‍ പോകുന്ന സാഹചര്യമാണു നിലവില്‍ പഞ്ചായത്തില്‍ നിലനില്‍ക്കുന്നത്. കൊറോണ ചികിത്സക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രം അധികൃതരുടെ അനാസ്ഥ മൂലം നശിച്ചു കൊണ്ടിരിക്കുന്നു. 30 പേരെ കിടത്തി ചികിത്സ നല്‍കാനും ഓപ്പറേഷന് സൗകര്യം കൂടിയുള്ള ആരോഗ്യകേന്ദ്രമാണു ആനന്ദപുരത്തു അധികൃതരുടെ അനാസ്ഥ മൂലം നശിച്ചു പോകുന്നത്. കൊറോണ കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യകേന്ദ്രം പഴയ നിലയിലാക്കി കൊറോണ ടെസ്റ്റ് നടത്താന്‍ സജ്ജമാക്കുവാന്‍ ബിജെപി ആവശ്യപ്പെട്ടു. ജയന് മണ്ണാളത്ത് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡല നേതാക്കളായ അഖിലാഷ് വിശ്വനാഥന്, വേണു മാസ്റ്റര്‍, മഹേഷ് വെള്ളയത്ത്, ശ്രീജേഷ്, മനോജ് നെല്ലിപറമ്പില്‍, രതീഷ്, ജിനു ഗിരിജന്‍, ശ്രീരഥ് കൊച്ചുകുളം എന്നിവര്‍ പ്രസംഗിച്ചു.

കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
മുരിയാട് പാടശേഖരത്തിലെ കോന്തിപുലം പാടശേഖരത്തില്‍ നിന്നുള്ള കൃഷി ദൃശ്യം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
പൂമംഗലം പഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ട്രോളി വിതരണം ചെയ്തു
കുടുംബശ്രീ എംഇആര്‍സി സെന്റര്‍ മുരിയാട് പ്രവര്‍ത്തനം ആരംഭിച്ചു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു