കോവിഡ് വ്യാപനം തടയുന്നതിനായി നിയമപാലകര്‍ക്ക് കരുതലുമായി റോട്ടറി സെന്‍ട്രല്‍ ക്ലബ്
ഇരിങ്ങാലക്കുട: കോവിഡ്-19 വ്യാപനം തൃശൂര്‍ ജില്ലയില്‍ കൂടുതലായി നടക്കുന്ന ഇരിങ്ങാലക്കുടയില്‍ അഹോരാത്രം പണിയെടുക്കുന്ന ഇരിങ്ങാലക്കുടയിലെ പോലീസ് സേനാവിഭാഗത്തിനു കരുതലായി ഇരിങ്ങാലക്കുട റോട്ടറി സെന്‍ട്രല്‍ ക്ലബ്. നിയമപാലകര്‍ക്കു മനോധൈര്യത്തോടെ കോവിഡ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനായി പിപിഇ കിറ്റുകളും ഓട്ടോമാറ്റിക്ക് ഡിസ്പെന്‍സറുകളും നല്കി റോട്ടറി സെന്‍ട്രല്‍ ക്ലബ് മാതൃകയായി. ഇരിങ്ങാലക്കുട ഡിവെഎസ്പി ഓഫീസില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ടി.ജെ. പ്രിന്‍സ് പിപിഇ കിറ്റുകളും സാനിറ്ററി ഡിസ്പെന്‍സറുകളും ഡിവൈഎസ്പി ഫേമസ് വര്‍ഗീസിനു കൈമാറി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേയ്ക്കുമാണു റോട്ടറി സെന്‍ട്രല്‍ ക്ലബ് പിപിഇ കിറ്റുകളും സാനിറ്ററി ഡിസപെന്സറുകളും വിതരണം ചെയ്തത്. ചടങ്ങില്‍ വജ്ര റബ്ബേഴ്സ് ഡയറക്ടര്‍ പി.ആര്. കണ്ണന്, റോട്ടറി ക്ലബ് ഭാരവാഹികളായ മധുസൂദനന്, ഡോ. സെയ്ഫ് കോക്കാട്ട്, ടി.പി. സെബാസ്റ്റ്യന്‍, രാജേഷ് മേനോന് എന്നിവര്‍ പങ്കെടുത്തു.