മുകുന്ദപുരം താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ശുപാര്‍ശ സര്‍ക്കാര്‍ പരിഗണനയില്‍
ഇരിങ്ങാലക്കുട: ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ മുകുന്ദപുരം താലൂക്കിനെ കൂടി ഉള്‍പ്പെടുത്തണമെന്ന് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ ശുപാര്‍ശ സര്‍ക്കാര്‍ പരിഗണനയില്‍. മൂന്നു മാസം മുന്‍മ്പാണ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി, റവന്യു സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഇതുവരെ നടപടിയുണ്ടായില്ല. 2019ല്‍ ജില്ലയില്‍ പുതിയ ലാന്‍ഡ് ട്രൈബ്യൂണലുകള്‍ അനുവദിച്ച് സര്‍ക്കാര്‍ പുറത്താക്കിയ റവന്യു വിജ്ഞാപനത്തിലെ അപാകത മൂലം ഇരിങ്ങാലക്കുടയില്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ഉണ്ടായിട്ടും ഇരിങ്ങാലക്കുടക്കാര്‍ തൃശൂര്‍ ഓഫീസിലേക്ക് പോകേണ്ട അവസ്ഥയാണ്. ഇരിങ്ങാലക്കുട ആസ്ഥാനമായ മുകുന്ദപുരം താലൂക്ക്, ഇരിങ്ങാലക്കുട ലാന്‍ഡ് ട്രൈബ്യൂണല്‍ പരിധിക്കു പുറത്തായതാണു കാരണം. സര്‍ക്കാര്‍ നടത്തിയ വിജ്ഞാപനത്തില്‍ ചാലക്കുടി, കൊടുങ്ങല്ലൂര്‍ താലൂക്കുകളാണ് ഇരിങ്ങാലക്കുട ഓഫീസിന്റെ പ്രവര്‍ത്തന പരിധി. തൃശൂര്‍, മുകുന്ദപുരം താലൂക്കുകള്‍ നിലവിലുണ്ടായ തൃശൂര്‍ ഓഫീസിനു കീഴില്‍ നിലനിര്‍ത്തി. കുന്നംകുളം ഓഫീസിനു കീഴില്‍ കുന്നംകുളം, ചാവക്കാട്, തലപ്പിളളി എന്നീ താലൂക്കുകളാണു വരുന്നത്. ട്രൈബ്യൂണല്‍ ഓഫീസിന്റെ ഉദ്ഘാടന വേളയില്‍ വേഗിയിലുണ്ടായിരുന്ന കളക്ടര്‍ വിഷയം ശ്രദ്ധയില്‍ കൊണ്ടുവരുകയും എത്രയും വേഗം പ്രശ്നത്തിനു പരിഹാരം കാണുമെന്ന് മന്തി പ്രഖ്യപിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലാന്‍ഡ് ബോര്‍ഡ് ശുപാര്‍ശ സര്‍ക്കാരിനു നല്‍കുന്നത്. മുകുന്ദപുരം താലൂക്ക് ഇരിങ്ങാലക്കുട ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസിനു കീഴില്‍ കൊണ്ടുവന്നാല്‍ മാത്രമേ ഇരിങ്ങാലക്കുടക്കാര്‍ക്ക് ഗുണം ഉണ്ടാകൂ. പട്ടാമ്പി ലാന്‍ഡ് ട്രൈബ്യൂണല്‍ പരിധിയിലുളള ആലത്തൂര്‍ താലൂക്കിനെ പാലക്കാട് ഓഫീസ് പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ലാന്‍ഡ് ബോര്‍ഡിന്റെ ശുപാര്‍ശയിലുണ്ട്.