പടിയൂരില്‍ വാഹനമിടിച്ച് വൃദ്ധ മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: പടിയൂരില്‍ സ്കൂട്ടര്‍ ഇടിച്ച് വൃദ്ധ മരണമടഞ്ഞ സംഭവത്തില്‍ ഒളിവില്‍ ആയിരുന്ന പ്രതി അറസ്റ്റില്‍. എടതിരിഞ്ഞി ചെട്ടിയാല്‍ അണക്കത്തിപറമ്പില്‍ സതീഷ് ശങ്കരന് (52) നെയാണ് കാട്ടൂര്‍ സിഐ ഋഷികേശന്‍നായരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എപ്രില്‍ 8 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. നടന്നു പോയിരുന്ന മൂന്ന് സ്ത്രീകളുടെ ദേഹത്ത് സ്കൂട്ടര്‍ ഇടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് വണ്ടി നിറുത്താതെ പ്രതി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റിരുന്ന വിരുത്തിപറമ്പില്‍ അശോകന് ഭാര്യ സുമതി (70) കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. സ്ഥലത്തെയും പരിസരത്തെയും പത്തോളം സിസിടിവികളും മറ്റും പരിശോധിച്ചുള്ള ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെയും വാഹനത്തെയും കാട്ടൂര്‍ പോലീസ് കണ്ടെത്തിയത്. അന്വേഷണ സംഘത്തില്‍ എസ്ഐമാരായ മണികണ്ഠന്, ഹബീബ്, എഎസ്ഐമാരായ സജീവ്, ശ്രീജിത്ത് പോലീസുകാരായ ധനേഷ്, കിരണ്‍, എന്നിവരും ഉണ്ടായിരുന്നു.

ഇരിങ്ങാലക്കുട മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
യുവാവിന്റെ നാലു പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിയായ വയോധിക അറസ്റ്റില്‍
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്
കുടുംബശ്രീ എംഇആര്‍സി സെന്റര്‍ മുരിയാട് പ്രവര്‍ത്തനം ആരംഭിച്ചു
ജയിലില്‍ വെച്ച് പരിചയപ്പെട്ടയാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് പണവും മൊബൈലും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍