റേഷന്‍ വ്യാപാരികളോടുള്ള സര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും വേതന പാക്കേജ് പരിഷ്ക്കരിക്കണമെന്നും ആവശ്യപ്പെട്ട് കൂട്ടധര്‍ണ്ണ
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള റീടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സിവില്‍ സ്റ്റേഷനു മുമ്പില്‍ നടത്തിയ കൂട്ടധര്‍ണ താലൂക്ക് പ്രസിഡന്റ് പി.ഡി. പോള്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: റേഷന്‍ വ്യാപാരികളോടുള്ള സര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കുക, വേതന പാക്കേജ് പരിഷ്ക്കരിക്കുക, ഓണത്തിന് പ്രഖ്യാപിച്ച ഉത്സവ ബത്ത വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുകുന്ദപുരം താലൂക്കിലെ റേഷന്‍ വ്യാപാരികളുടെയും സെയില്സ്മാന്മാരുടെയും ധര്‍ണ നടത്തി. ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ നടന്ന കൂട്ടധര്‍ണ്ണ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് താലൂക്ക് പ്രസിഡന്റ് പി.ഡി. പോള്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി മധു പി. മേനോന്, എ.കെ. ജയാനന്ദന്, ജോണ്സണ് കോമ്പാറക്കാരന്‍, ജോജോ മാമ്പിള്ളി, എലിസബത്ത് റാണി തുടങ്ങിയവര്‍ സംസാരിച്ചു.

മാപ്രാണം പൈക്കാടം ജലസേചന പദ്ധതി സമര്‍പ്പിച്ചു
വല്ലക്കുന്ന് സ്നേഹോദയ നഴ്സിംഗ് കോളജില്‍ 15-ാംമത് ബാച്ചിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട നഗരസഭാ വെല്‍നെസ് സെന്റര്‍ തുറന്നു
മനുഷ്യമതില്‍ തീര്‍ത്ത് ചിറയോരത്ത് ലഹരി പ്രതിരോധം
റേഷന്‍ ഡീലേഴ്സ് അസോസിയേഷന് കുടുംബസംഗമം
എന്‍എസ്എസ് മേഖലാ നേതൃയോഗങ്ങള്‍ക്ക് തുടക്കമായി