നിപ്മറിനു കീഴില് പുതിയ റീഹാബ് ആശുപത്രി ആരംഭിക്കും: മന്ത്രി ഡോ. ആര്. ബിന്ദു
നിപ്മര് പൂര്ത്തീകരിച്ച വിവിധ പദ്ധതികളുടെ സമര്പ്പണ പരിപാടി നിറവ് 2025 മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
കല്ലേറ്റുംങ്കര: നിപ്മറിനു കീഴില് പുതിയ റീഹാബ് ആശുപത്രി ആരംഭിക്കുമെന്നും ഇതിനായി സ്ഥലം വാങ്ങുന്നതിന് എട്ട് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. നിപ്മര് പൂര്ത്തീകരിച്ച വിവിധ പദ്ധതികളുടെ സമര്പ്പണ പരിപാടി നിറവ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും നിരവധി അംഗീകാരങ്ങള് നിപ്മര് നേടി. നിപ്മറിന്റെ നൂതന വളര്ച്ചയില് നേതൃപരമായ പങ്കു വഹിച്ച നിപ്മര് എക്സിക്യുട്ടീവ് ഡയരക്ടര് സി. ചന്ദ്രബാബുവിനെ ചടങ്ങില് പൊന്നാടയണിച്ചു കൊണ്ട് മന്ത്രി ആദരിച്ചു.
ലേഡീസ് ഹോസ്റ്റല്, കോളജ് ഓഫ് സ്പെഷ്യല് എജ്യൂക്കേഷന് ആന്ഡ് ബിഹേവിയറല് സയന്സ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്വഹിച്ചു. കൂടാതെ ചികിത്സാ സൗകര്യം വിപുലമാക്കുന്നതിന് പുല്ലൂര് സേക്രട്ട് ഹാര്ട്ട് മിഷന് ഹോസ്പിറ്റലുമായും പഠന സൗകര്യം കാര്യക്ഷമമാക്കാന് കറുകുറ്റി എസ്സിഎംഎസ് കോളജുമായും ധാരണാപത്രം കൈമാറി.
ചടങ്ങില് നിപ്മറില് നിന്നും വിവിധ കോഴ്സുകള് പൂര്ത്തിയാക്കിയവര്ക്ക് സര്ട്ടിഫിക്കറ്റ്കള് വിതരണം ചെയ്തു. ആളൂര് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. മുന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മുഖ്യാതിഥിയായി. സി. ചന്ദ്രബാബു, ഡോ. രാധ പി. തേവന്നുര്, സന്ധ്യ നൈസണ്, മേരി ഐസക്, മിനി സുധീഷ്, അന്ന ഡാനിയല് എന്നിവര് സംബന്ധിച്ചു.

ഇരിങ്ങാലക്കുട ജനറല് ആശുപത്രി ഒപി, ഐപി, ഓപ്പറേഷന് തിയറ്റര് കെട്ടിടം ഇന്ന് നാടിന് സമര്പ്പിക്കും
ജോബ് വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് ; പ്രതി അറസ്റ്റില്
നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല് മെഡിസിന് ആന്ഡ് റീഹാബിലിറ്റേഷനും പുല്ലൂര് സേക്രഡ് ഹാര്ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഗവ. ഹോമിയോ ആശുപത്രി കെട്ടിടം നിര്മ്മാണ ഉദ്ഘാടനം നടത്തി
ഒമ്പത് വര്ഷം വാടക കെട്ടിടത്തില്; ആളൂര് പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
ഇരിങ്ങാലക്കുട ജനറല് ആശുപത്രി കായകല്പ് പുരസ്കാരം ഏറ്റുവാങ്ങി