കുട്ടംകുളം സംരക്ഷണ- സൗന്ദര്യവത്കരണ പ്രവൃത്തികള്‍ക്ക് തുടക്കമായി
കുട്ടംകുളത്തിന്റെ സംരക്ഷണ- സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു തിരി തെളിയിക്കുന്നു.
ഇരിങ്ങാലക്കുട: സാമൂഹ്യനീതിക്ക് വേണ്ടി പട്ടണത്തില്‍ നടന്ന പോരാട്ടത്തിന്റെ അടയാളമായ കുട്ടംകുളത്തിന്റെ സംരക്ഷണ പ്രവൃത്തികള്‍ക്ക് തുടക്കമായി. കുട്ടംകുളത്തിന്റെ സംരക്ഷണ- സൗന്ദര്യവത്കരണ പ്രവൃത്തികള്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു.
സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ 4.04 കോടി രൂപ ചെലഴിച്ചാണ് കുട്ടംകുളം നവീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓര്‍പ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് എന്നിവര്‍ വിശിഷ്ടാതിഥികളായി.
പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.കെ. സന്തോഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ.ആര്. ജോജോ, ബിന്ദു പ്രദീപ്, ടി.വി. ലത, കെ.എസ്. ധനീഷ്, കെ.എസ്. തമ്പി, ലിജി രതീഷ്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍,
ഇരിങ്ങാലക്കുട നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, വി.സി. പ്രഭാകരന്, കെ.ജി. അജയകുമാര്‍, രാഘവന് മുളങ്ങാടന്‍, കെ. ബിന്ദു, ഗോവിന്ദന് നമ്പൂതിരിപ്പാട്, മുന്‍ ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ജി.എസ്. രാധേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, സാംസ്കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജിഎസ്ടി സെമിനാര്‍ സംഘടിപ്പിച്ചു
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ്; പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോബ് തട്ടിപ്പ്; പ്രതി അറസ്റ്റില്‍
പൂമംഗലം പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കളിസ്ഥലം ഉദ്ഘാടനം ചെയ്തു
റേഷന്‍ വ്യാപാരികളോടുള്ള സര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും വേതന പാക്കേജ് പരിഷ്ക്കരിക്കണമെന്നും ആവശ്യപ്പെട്ട് കൂട്ടധര്‍ണ്ണ
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി ഒപി, ഐപി, ഓപ്പറേഷന് തിയറ്റര്‍ കെട്ടിടം ഇന്ന് നാടിന് സമര്‍പ്പിക്കും