ഓള് കേരള ഇന്റര്‍ ഭവന്‍സ് ഗെയിംസില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സെക്കന്‍ഡ് റണ്ണര്‍ അപ്പ്
കോഴിക്കോട് പെരുന്തുരുത്തി ഭാരതീയ വിദ്യാഭവനില്‍ വച്ച് നടന്ന പന്ത്രണ്ടാമത് ഓള് കേരള ഇന്റര്‍ ഭവന്‍സ് ഗെയിംസില്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആയ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന്.
ഇരിങ്ങാലക്കുട: കോഴിക്കോട് പെരുന്തുരുത്തി ഭാരതീയ വിദ്യാഭവനില്‍ വച്ച് നടന്ന പന്ത്രണ്ടാമത് ഓള് കേരള ഇന്റര്‍ ഭവന്‍സ് ഗെയിംസില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സെക്കന്‍ഡ് റണ്ണര്‍ അപ്പ് നേട്ടം. 36 സ്കൂളുകള്‍ പങ്കെടുത്ത കായികമേളയിലാണ് ഓവര്‍റോള്‍ മൂന്നാം സ്ഥാനം നേടിയത്. ഖോഖോ അണ്ടര്‍ 17 ഗേള്‍സ് ഒന്നാം സ്ഥാനം, ഖോ ഖോ അണ്ടര്‍ 17 ബോയ്സ് രണ്ടാം സ്ഥാനം, ഖോ ഖോ അണ്ടര്‍ 14 ഗേള്‍സ് മൂന്നാം സ്ഥാനം, ഫുട്ബോള്‍ അണ്ടര്‍ 14 ബോയ്സ് മൂന്നാം സ്ഥാനം, ടേബിള്‍ ടെന്നീസ് ഓവറോള്‍ ഫസ്റ്റ് റണ്ണര്‍ അപ്പ്, കരാട്ടെ ഓവറോള്‍ സെക്കന്റ് റണ്ണര്‍ അപ്പ്. എന്നീ നേട്ടങ്ങളോടെയാണ് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് ഈ സ്ഥാനം സ്വന്തമാക്കിയത്. കായികമേളയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ അനുമോദനയോഗം സംഘടിപ്പിച്ചു. മാനേജ്മെന്റ്, പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വേളൂക്കര പഞ്ചായത്ത് തല പ്രവേശനോത്സവം ജിയുപിഎസ് കടുപ്പശേരിയില്‍ നടന്നു
എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു
അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍; ആഘോഷമായി പുല്ലൂര്‍ സെന്റ് സേവിയേഴ്സ് പ്രവേശനോത്സവം
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ പ്രവേശനോത്സവം നടത്തി
എല്എഫ്എല്പിഎസ് താണിശേരി സ്കൂള്‍ പ്രവേശനോത്സവം
എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂളിലെ പ്രവേശനോത്സവം