70മത് സഹകരണ വാരാഘോഷത്തിന് തുടക്കമായി

അന്തര്‍ദേശീയ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ സഹകരണഭവനില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന് ഭരണസമിതി അംഗം ജോസഫ് ചാക്കോ പതാക ഉയര്‍ത്തുന്നു
ഇരിങ്ങാലക്കുട: അന്തര്‍ദേശീയ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ സഹകരണഭവനില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന് ഭരണസമിതി അംഗം ജോസഫ് ചാക്കോ പതാക ഉയര്‍ത്തുകയും, സഹകരണ സന്ദേശം നല്‍കുകയും ചെയ്തു. ഓഡിറ്റ് ഓഫീസ് ഇന്‍സ്പെക്ടര്‍ വിജയാബിക സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.