ഫാഷന്‍ രംഗത്തെ പുത്തന്‍ പ്രതിധ്വനിയായി സെന്റ് ജോസഫ്സ് കോളജിൽ ഇക്കോ 2കെ24 സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജിലെ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് വിഭാഗം സംഘടിപ്പിച്ച ഇക്കോ 2കെ24.
ഇരിങ്ങാലക്കുട: ഫാഷന്‍ രംഗത്തിന് മിഴിവും അഴകും നല്‍കിക്കൊണ്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് വിഭാഗം ഇക്കോ 2കെ24 സംഘടിപ്പിച്ചു. ബിരുദപഠനത്തിന്റെ ഭാഗമായി 11 വ്യത്യസ്ത പ്രമേയങ്ങളില്‍ 55 വസ്ത്രങ്ങള്‍കൊണ്ട് വേദിയെ വര്‍ണ്ണാഭമാക്കി. പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറും സംസ്ഥാന അവാര്‍ഡ് ജേതാവുമായ ജെ. മെല്‍വി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥിനികളുടെ കഴിവ് മാറ്റുരയ്ക്കപ്പെട്ട വേദിയില്‍ ബെസ്റ്റ് ഡിസൈനറായി മീനാക്ഷി മധു, ബെസ്റ്റ് തീമായി പി. സാന്ദ്രയുടെ ഇറിഡിസെന്സ് ക്ലൌഡ്, ബെസ്റ്റ് ഗാര്‍മന്റ് കണ്‍സ്ട്രക്ഷന്‍ ആയിഷ മെഹനാസ്, ബെസ്റ്റ് മോഡലായി നിരഞ്ജന എന്നിവരെ തെരഞ്ഞെടുത്തു.

കാര്‍മല്‍ മെലഡി 2025: ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പാരാ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ് സ്കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്സ് വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി
ഇന്റര്‍ സോണ്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം