അമ്മന്നൂര്‍ ഗുരുസ്മരണ മഹോത്സവം നടന്നു

പതിനേഴാമത് ഗുരു അമ്മന്നൂര്‍ അനുസ്മരണ സമ്മേളനം കലാമണ്ഡലം മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പതിനേഴാമത് ഗുരു അമ്മന്നൂര്‍ അനുസ്മരണവും ഗുരുസ്മരണ മഹോത്സവവും ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ നടന്നു. അനുസ്മരണ സമ്മേളനം കലാമണ്ഡലം മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്ത് നാട്യശാസ്ത്രവും കൂടിയാട്ടവും എന്ന വിഷയത്തില്‍ അമ്മന്നൂര്‍ സ്മാരക പ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയി അധ്യക്ഷത വഹിച്ചു. പ്രമുഖ സംഘാടകനും കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് പ്രസിഡന്റുമായ രമേശന് നമ്പീശന്, നാടകസംവിധായകനായ ശങ്കര്‍ വെങ്കിടേശ്വരന് എന്നിവര്‍ അമ്മന്നൂര്‍ അനുസ്മരണം നടത്തി. ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ഗുരുകുലം ട്രഷറര്‍ സരിത കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. അനുസ്മരണ സമ്മേളനത്തെ തുടര്‍ന്ന് ശൂര്‍പ്പണഖാങ്കം കൂടിയാട്ടം അരങ്ങേറി. ശ്രീരാമനായി നേപത്ഥ്യ രാഹുല്‍ ചാക്യാര്‍ സീതയായി ആതിര ഹരിഹരന് എന്നിവര്‍ രംഗത്തെത്തി. മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, നേപത്ഥ്യ ജിനേഷ് ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണന് താളത്തില്‍ ഗുരുകുലം ശ്രുതി, ഗുരുകുലം അക്ഷര ചമയം കലാനിലയം ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.