ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
അരുണ്‍
ആളൂര്‍: താഴേക്കാടുള്ള ബാറിലെ ജീവനക്കാരനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍. കണ്ണിക്കര സ്വദേശി തോട്ടത്തില്‍ വീട്ടില്‍ അരുണ്‍ (31) ആണ് അറസ്റ്റിലായത്. താഴേക്കാടുള്ള ബാറില്‍ മദ്യപിച്ചശേഷം ബില്‍ അടയ്ക്കാതെ വീണ്ടും മദ്യം ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ജീവനക്കാരന് മദ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ പ്രതി, ബാറില്‍ മദ്യപിക്കാനെത്തിയവരെ തടഞ്ഞുനിര്‍ത്തുകയും, കൈയിലിരുന്ന ഗ്ലാസെടുത്ത് ഗ്രാനൈറ്റ് കൗണ്ടറില്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ ഇരിങ്ങാലക്കുട സ്വദേശി കൂനന്‍ വീട്ടില്‍ വര്‍ഗ്ഗീസ് (56) എന്ന ബാര്‍ ജീവനക്കാരനെ പ്രതി മൂക്കിനിടിച്ചും മറ്റും പരിക്കേല്‍പ്പിക്കുകയായിരുന്നു.
മാരക രാസലഹരികളായ എംഡിഎംഎ വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി കൈവശം വെച്ച കേസുകള്‍, കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട കേസ്, മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവര്‍ത്തി ചെയ്ത അഞ്ചു കേസുകള്‍ എന്നിവ ഉള്‍പ്പെടെ ആകെ ഏഴ് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ആളൂര്‍ പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ. ബി.ഷാജിമോന്‍, എസ്.ഐ. ബെന്നി, ജി.എസ്.സി.പി.ഒ.മാരായ സുനന്ദ്, സമീഷ്, സി.പി.ഒ. ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി