വാക്സിന് ചലഞ്ചില്‍ പങ്കാളികളായി കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക്
കാട്ടൂര്‍: കോവിഡ് 19 വാക്സിന് ചലഞ്ചിന്റെ ഭാഗമായി കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്കി. ബാങ്ക് വിഹിതം 10 ലക്ഷം രൂപയും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നു സ്വരൂപിച്ച സംഖ്യയും ഭരണസമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ചേര്‍ത്ത് 11,39,928 രൂപയാണു സംഭാവന നല്‍കിയത്. നിയുക്ത എംഎല്‍എ പ്രഫ. ആര്. ബിന്ദുവിനു ബാങ്ക് പ്രസിഡന്റ് ഇന്‍ചാര്‍ജ് ഇ.ബി. അബ്ദുള്‍സത്താര്‍ ചെക്ക് കൈമാറി. മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ എം.സി. അജിത്, ഭരണസമിതി അംഗങ്ങളായ ജൂലിയസ് ആന്റണി, ജോമോന് വലിയവീട്ടില്‍, എം.ജെ. റാഫി, ആന്റു ജി. ആലപ്പാട്ട്, കെ.കെ. സതീശന്, എം.ഐ. അഷ്റഫ്, കിരണ്‍ ഒറ്റാലി, സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം