വാക്സിന് ചലഞ്ചില്‍ പങ്കാളികളായി കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക്

നടവരമ്പ്: കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തില്‍ കേരളസര്‍ക്കാരിന്റെ ‘വാക്സിന് ചലഞ്ച്’ ഏറ്റെടുത്ത് കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ വിഹിതവും ഭരണസമിതി അംഗങ്ങളുടെയും 75 ജീവനക്കാരുടെയും വിഹിതവും കൂടി 7,87,000 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് യു. പ്രദീപ് മേനോന് ഇരിങ്ങാലക്കുടയിലെ നിയുക്ത എംഎല്‍എ പ്രഫ. ആര്. ബിന്ദുവിനു കൈമാറി. മുകുന്ദപുരം താലൂക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി. അജിത്കുമാര്‍ സന്നിഹിതനായി.